മലയാളം ഡബ്ബ് ചെയ്യുന്ന വേഗതയില്‍ മോഹന്‍ലാലിന് തെലുങ്ക് ഡബ്ബ് ചെയ്യാനാവില്ല!

മോഹന്‍ലാല്‍ പെര്‍ഫെക്ഷനിസ്റ്റാണ്, ഒരു തെറ്റും വരുത്തില്ല!

Mohanlal, Janatha Garage, Koratala Siva, Unni Mukundan, Manamantha, Vismayam, Pulimurugan, മോഹന്‍ലാല്‍, ജനതാ ഗാരേജ്, കൊരട്ടാല ശിവ, ഉണ്ണി മുകുന്ദന്‍, മനമന്ത, വിസ്മയം, പുലിമുരുകന്‍
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (20:27 IST)
മലയാളത്തിന് ലോകത്തിന് മുമ്പില്‍ അഭിമാ‍നത്തോടെ അവതരിപ്പിക്കാവുന്ന മഹാനടനാണ് മോഹന്‍ലാല്‍. ഇപ്പോള്‍ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ തന്നെ താരമാണ്. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിക്കുന്നു. സംസ്കൃതത്തില്‍ നാടകം അവതരിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ഒരു വ്യാജവാര്‍ത്ത പരന്നു. മോഹന്‍ലാല്‍ നായകനാകുന്ന തെലുങ്ക് ചിത്രം ജനതാ ഗാരേജിന്‍റെ റിലീസ് മോഹന്‍ലാലിന്‍റെ ഡബ്ബിംഗ് കുഴപ്പം കാരണം പ്രതിസന്ധിയിലായെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആ സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം അതൊരു വസ്തുതാവിരുദ്ധമായ വാര്‍ത്തയാണെന്ന് വിശദീകരിച്ചു.

ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ തന്നെ മോഹന്‍ലാലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നു. “മോഹന്‍ലാല്‍ ഒരു പെര്‍ഫെക്ഷനിസ്റ്റാണ്. ജോലിയുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരിക്കലും ഒരു തെറ്റ് വരുത്തില്ല. മോഹന്‍ലാലിന്‍റേത് വളരെ പ്രത്യേകതയുള്ള ശബ്ദവും മോഡുലേഷനുമാണ്. അദ്ദേഹത്തിന് മറ്റൊരു ശബ്ദവും യോജിക്കില്ല. താന്‍ തെലുങ്ക് ഭാഷയില്‍ അത്ര ഫ്ലുവന്‍റല്ലാത്തതിനാല്‍ മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഞാനാണ് മോഹന്‍ലാല്‍ തന്നെ ഡബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്” - കൊരട്ടാല ശിവ പറയുന്നു.

“ഇത്തരം വ്യാജ വാര്‍ത്തകള്‍ എങ്ങനെ പ്രചരിക്കുന്നു എന്നറിയില്ല. ഞാന്‍ മോഹന്‍ലാലുമായി എല്ലാ ദിവസവും ചിത്രത്തിന്‍റെ എല്ലാ കാര്യങ്ങളും സംസാരിക്കുന്നുണ്ട്. മോഹന്‍ലാലിനെ സംബന്ധിച്ച് തെലുങ്ക് ഒരു പുതിയ ഭാഷയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഓരോ വാക്കിന്‍റെ ഉച്ചാരണവും പ്രയോഗവുമെല്ലാം മനസിലാക്കിയാണ് ഡബ് ചെയ്യുന്നത്. ഒരു പുതിയ ഭാഷ ആയതുകൊണ്ടുതന്നെ ഒരു മലയാളം സിനിമ ഡബ് ചെയ്യുന്ന വേഗതയില്‍ അദ്ദേഹത്തിന് ഇത് പൂര്‍ത്തിയാക്കാനാവില്ല. അത് സ്വാഭാവികമായ കാര്യമാണ്” - കൊരട്ടാല ശിവ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :