‘അങ്കിൾ‘ ഷട്ടറിനും മേൽ, ഇല്ലെങ്കിൽ ഈ പണി താൻ നിർത്തുമെന്ന് ജോയ് മാത്യു

അങ്കിളിൽ മമ്മൂട്ടി പാടുന്നുണ്ട്...

അപർണ| Last Updated: തിങ്കള്‍, 23 ഏപ്രില്‍ 2018 (12:48 IST)
നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന റിലീസിന് തയ്യാറാവുകയാണ്. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. അങ്കിൾ ഒരു ക്ലാസ് പടം ആയിരിക്കുമെന്ന് ജോയ് മാത്യു പറയുന്നു. വലിയ പ്രൊമോഷനുകൾ ഒന്നും തന്നെയില്ലാതെയാണ് അങ്കിൾ റിലീസിനൊരുങ്ങുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പേജിലും അങ്കിൾ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. ഷട്ടറിന് ശേഷം ജോയ് മാത്യു ഒരുക്കുന്ന സിനിമയാണ് അങ്കിൾ. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർന്നിരിക്കുകയാണ്.

ഷട്ടര്‍ ഒരു മികച്ച ആയിരുന്നുവെന്നും അങ്കിള്‍ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കുമെന്നും ഇല്ലെങ്കിൽ താൻ ഈ പണി നിർത്തുമെന്നും ജോയ് മാത്യു പറയുന്നു.

ആരാധകരുടെ ചോദ്യവും ജോയ് മാത്യുവിന്റെ മറുപടിയും:

ചോദ്യം: ഷട്ടർ ഒരൊന്നര പടം ആയിരുന്നു... ഒരു പ്രതീക്ഷയും ഇല്ലാതെ കേറിയതിനാൽ കൂടുതൽ ഇഷ്ട്ടപ്പെട്ടുപോയി.
അങ്കിൾ അതിനു മേലെ നിക്കണം.

ഉത്തരം: നിൽക്കും ഇല്ലെങ്കിൽ, ഞാനീ പണി നിർത്തും

ചോദ്യം: എന്തുകൊണ്ടാണ് ഈ സബ്ജക്ട് സംവിധാനം ചെയ്യാതിരുന്നത്?

ഉത്തരം: ഗിരീഷ്‌ ദാമോദർ ഗുരുത്വമുള്ളവൻ. ഗുരുത്വമുള്ളവർ രക്ഷപ്പെടട്ടെ

ചോദ്യം: ഏകദേശ എത്ര തിയേറ്ററിൽ റിലീസ് ഉണ്ട്?

ഉത്തരം: 300

ചോദ്യം: ഇത് ഒരു സസ്പെൻസ് മൂവി ആയിരിക്കുമോ??

ഉത്തരം: സസ്പെൻസിന്റെ പൊടിപൂരം

ചോദ്യം: ഷട്ടറിനെക്കാൾ നല്ല ഫിലിം ആയിരിക്കില്ലേ?

ഉത്തരം: തീർച്ച

ചോദ്യം: വിജയിക്കും. ഒരവാർഡ്‌ മണക്കുന്നുണ്ട് ഒപ്പം

ഉത്തരം: ആ മണം എനിക്ക്‌ അത്ര ഇഷ്ടമല്ല

ചോദ്യം: സ്റ്റേറ്റ് അവാർഡ് നുള്ള വക ആണ്

ഉത്തരം: അതിലപ്പുറം നാലാൾ കണ്ടാൽ മതി

ചോദ്യം: മമ്മൂക്ക ഇതിൽ പാടുന്നുണ്ടോ?

ഉത്തരം: ഉണ്ട്

ചോദ്യം: കപട സദാചാരത്തെ വലിച്ച് കീറി ഒട്ടിക്കുമോ?

ഉത്തരം: യെസ്

ചോദ്യം: ജോയ് മാത്യു സർ..ഷട്ടർ പോലെ ഒരു ക്ലാസ് പടം ആയിരിക്കും അങ്കിൾ എന്ന് വിശ്വസിച്ചോട്ടെ

ഉത്തരം: A class movie for the Massഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :