‘അയാൾ വന്നെന്നെ കെട്ടിപ്പിടിച്ചു, മുഖത്തൊക്കെ എന്തൊക്കെയോ ചെയ്തു, രാവിലെ മുതൽ രാത്രി വരെ ഇതുതന്നെ പണി’ - വെളിപ്പെടുത്തലുമായി ഷീല

വ്യാഴം, 19 ഏപ്രില്‍ 2018 (08:36 IST)

Widgets Magazine

മലയാളികളുടെ പ്രിയ നടിയാണ് ഷീല. ഷീലയ്ക്കും സീമയ്ക്കും ഉണ്ടായ ആരാധകവ്രത്തമൊന്നും ഇന്നത്തെ കാലത്തെ നടിമാർക്ക് ആർക്കും തന്നെയില്ല. ഷീലയെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും മാത്രമായി  നിര്‍മിച്ച, സംവിധാനം ചെയ്ത, അതില്‍ നായകനായി അഭിനയിച്ച വിരുതന്‍ വരെ ഉണ്ട്.  ഒരു ചാനല്‍ ഷോയിലാണ് തന്റെ മറക്കാനാവാത്ത ആ അനുഭവം പങ്കുവച്ചത്. 
 
അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞു വന്നു. അഡ്‌വാന്‍സായി പകുതി തുകയും തന്നു. അയാള്‍ തന്നെയാണു നായകന്‍, സംവിധാനവും നിര്‍മാണവും അയാള്‍ തന്നെ. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നതെന്ന് ഷീല പറയുന്നു.
 
‘ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്. കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും... കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല’
 
അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. ഷീലയെ ഒന്നു കെട്ടിപ്പിടിക്കാൻ അയാൾ കണ്ടെത്തിയ മാർഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവർ പറഞ്ഞറിഞ്ഞു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഷീല സിനിമ മലയാളം ഓൾഡ് സിനിമ Sheela Cinema Malayalam Old Movie Evergreen Malayalam Movie

Widgets Magazine

സിനിമ

news

അഹമ്മദ് ഹാജിയോ ഭാസ്കര പട്ടേലോ അല്ല, പക്ഷേ കെ കെ വില്ലൻ തന്നെ!

മമ്മൂട്ടി വലിയ ഇടവേളയ്ക്ക് ശേഷം വില്ലന്‍ കഥാപാത്രമായെത്തുന്ന സിനിമയെന്ന വിശേഷണമാണ് ...

news

സൂപ്പർതാരത്തെ പരസ്യമായി പച്ചത്തെറി വിളിച്ച് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി രംഗത്തെത്തിയ നടി ശ്രീ റെഡ്ഡിക്കെതിരെ ...

news

48 ദിവസം നീണ്ടുനിന്ന തമിഴ് സിനിമ സമരത്തിന് അന്ത്യം; സിനിമകളുടെ റിലീസും ചിത്രീകരണവും ഉടൻ പുനരാരംഭിക്കും

തമിഴ്നാടിന്റെ സിനമ ചരിത്രത്തിലെ എറ്റവുമധികം കാലം നീണ്ടുനിന്ന സിനിമ സമരത്തിനു വിരാമം. ...

news

സാജിദ് ബ്രോ അടിപൊളിയായിട്ടുണ്ട്: ‘മോഹൻലാൽ‘നെക്കുറിച്ച് ഒമർ ലുലു

മോഹൻലാലിന്റെ കടുത്ത അരാധികയായി മഞ്ജു വാര്യർ വേഷമിട്ട ചിത്രം മോഹൻലാൽ മികച്ച പ്രതികരണവുമായി ...

Widgets Magazine