‘മോഹന്‍ലാലിന്‍റെ കാസനോവ പണം മുടക്കി കണ്ടവരോട് ക്ഷമ ചോദിക്കുന്നു’ - സംവിധായകന്‍ !

ബുധന്‍, 30 മെയ് 2018 (15:29 IST)

മോഹന്‍ലാല്‍, കാസനോവ, റോഷന്‍ ആന്‍ഡ്രൂസ്, സഞ്ജയ്, ബോബി, Mohanlal, Casanova, Cassanova, Rosshan Andrrews, Sanjay, Bobby

മോഹന്‍ലാല്‍ ചിത്രമായ ‘കാസനോവ’ കണ്ടവരോട് ക്ഷമ ചോദിക്കുന്നതായി ചിത്രത്തിന്‍റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നല്ല രീതിയില്‍ പൊട്ടിയ സിനിമയാണെങ്കിലും ആ സിനിമയുടെ നിര്‍മ്മാതാവ് സാമ്പത്തിക ഭദ്രതയുള്ള ആളായതിനാല്‍ പ്രശ്നമൊന്നും പറ്റിയില്ലെന്നും ഒരു അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
 
നിര്‍മ്മാതാവിന് കുഴപ്പമില്ലെങ്കിലും ആ സിനിമ പണം കൊടുത്ത് തിയേറ്ററില്‍ പോയി കണ്ടവരോട് ക്ഷമ ചോദിക്കുകയാണ്. ആ സിനിമ മോശമായതിന്‍റെ പൂര്‍ണ ഉത്തരവാദിത്തവും സംവിധായകനായ എനിക്കും തിരക്കഥാകൃത്തുക്കള്‍ക്കുമാണ്. ഞങ്ങള്‍ ആ പരാജയം ഒരുമിച്ച് ഏറ്റെടുക്കുകയും ചെയ്തു - റോഷന്‍ വ്യക്തമാക്കുന്നു.
 
മുംബൈ പൊലീസ്, ഹൌ ഓള്‍ഡ് ആര്‍ യു തുടങ്ങിയ സിനിമകള്‍ നന്നാവാന്‍ കാരണം കാസനോവയാണ്. ആ സിനിമയുടെ പരാജയത്തില്‍ നിന്നും ആ സിനിമയുടെ മേക്കിങ്ങില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘സിനിമ കണ്ട് പ്രണയിച്ചാൽ മൂന്നാം പക്കം വെള്ളത്തിൽ പൊങ്ങും, ഇനി സിനിമയ്ക്കും വേണം മുന്നറിയിപ്പ്’- വേറിട്ട പ്രതികരണവുമായി സംസിധായകൻ

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന കെവിനെ ഒരു ഞെട്ടലോടെ ...

news

ജീത്തു ജോസഫിന്റെ ബോളിവുഡ് ചിത്രത്തിൽ നായികയായി വേദിക

ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ ഇംരാൻ ഹാഷ്‌മിയുടെ നായികയായി ...

news

കെ കെയെ കൈവിടാതെ പ്രേക്ഷകർ, അങ്കിൾ 50തിന്റെ നിറവിൽ!

ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ മികച്ച ...

news

'അശ്ലീല തമാശകൾ അവസാനിപ്പിച്ചില്ലെങ്കിൽ പാഠം പഠിപ്പിക്കും': കൊമേഡിയനെതിരെ തെലുങ്ക് നടി

എല്ലാ ഭാഷകളിലെയും സിനിമ രംഗത്ത് കാസ്‌റ്റിംഗ് കൗച്ച് പതിവാണ്. എന്നാൽ തെലുങ്ക് ...

Widgets Magazine