മമ്മൂട്ടിച്ചിത്രങ്ങള്‍ അഭിനയത്തിന്‍റെ പാഠപു‌സ്‌തകങ്ങള്‍ - 'മാഫിയ സ്റ്റാര്‍’ പ്രസന്ന പറയുന്നു !

മമ്മൂട്ടി, പ്രസന്ന, ലോഹിതദാസ്, അമരം, മാഫിയ, Mammootty, Prasanna, Lohithadas, Amaram, Mafia
സുബിന്‍ ജോഷി| Last Modified ശനി, 22 ഫെബ്രുവരി 2020 (16:50 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തമിഴ് താരമാണ് പ്രസന്ന. അതുകൊണ്ടുതന്നെ പ്രസന്നയുടെ പുതിയ തമിഴ് ചിത്രം ‘മാഫിയ’ മലയാളികള്‍ കാത്തിരുന്ന സിനിമയായിരുന്നു. പ്രസന്നയ്ക്കും മലയാളത്തോട് ഭ്രമമാണ്. പ്രത്യേകിച്ചും മമ്മൂട്ടിച്ചിത്രങ്ങളോട്.

അഭിനയത്തിന്‍റെ പാഠപുസ്തകങ്ങളായാണ് മമ്മൂട്ടിച്ചിത്രങ്ങളെ കണക്കാക്കുന്നത്. അതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ‘അമരം’ തന്നെ. ഭാവം കൊണ്ടും ശബ്‌ദം കൊണ്ടും ചലനങ്ങള്‍ കൊണ്ടും അഭിനയത്തിന്‍റെ പൂര്‍ണതയെന്തെന്ന് മമ്മൂട്ടി കാണിച്ചുതന്ന സിനിമയായിരുന്നു അമരമെന്ന അഭിപ്രായമാണ് പ്രസന്നയ്‌ക്കുള്ളത്.

മമ്മൂട്ടിയുടെ തന്നെ ഭൂതക്കണ്ണാടിയെയും പ്രസന്ന ഏറെ ഇഷ്‌ടപ്പെടുന്നു. അമരത്തിന്‍റെയും ഭൂതക്കണ്ണാടിയുടെയും രചയിതാവ് ലോഹിതദാസാണ് പ്രസന്നയ്‌ക്ക് പ്രിയപ്പെട്ട മറ്റൊരാള്‍. ലോഹിയുടെ കസ്‌തൂരിമാന്‍ തമിഴ് റീമേക്കില്‍ പ്രസന്നയായിരുന്നു നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :