മോഹന്‍ലാല്‍ നായകന്‍, സംവിധാനം പീറ്റര്‍ ഹെയ്ന്‍ !

ബുധന്‍, 14 മാര്‍ച്ച് 2018 (21:28 IST)

മോഹന്‍ലാല്‍, പീറ്റര്‍ ഹെയ്ന്‍, പുലിമുരുകന്‍, ഒടിയന്‍, വൈശാഖ്, Mohanlal, Peter Hein, Pulimurugan, Vysakh, Odiyan

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രഫറെ മലയാളികള്‍ കൂടുതല്‍ അറിയുന്ന‌ത്. അന്യഭാഷകളില്‍ മാത്രം കണ്ടിരുന്ന ആക്ഷന്‍ സീക്വന്‍സുകള്‍ മലയാളികള്‍ക്കും പരിചിതമാക്കിയ കൊറിയോഗ്രഫറാണ് പീറ്റര്‍ ഹെയ്ന്‍.
 
മോഹന്‍ലാല്‍ ആരാധകരെ ഇളക്കിമറിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകനാക്കി ചലച്ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയത്. 
 
ബഹുഭാഷയില്‍ നിര്‍മിക്കുന്ന ചിത്രം ആക്ഷനായിരിക്കും പ്രാധാന്യം നല്‍കുക. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ആയിരിക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി, അന്ന്യന്‍, ഏഴാം അറിവ്, രാവണന്‍, ഗജിനി തുടങ്ങി ഒട്ടേറെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് പീറ്റര്‍ ഹെയ്ന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഞാന്‍ ശ്രീദേവിയെ പ്രണയിച്ചിരുന്നു, പിറന്നാള്‍ ദിനത്തില്‍ മനസ്സുതുറന്ന് ആമിര്‍ഖാന്‍

ശ്രീദേവിയുമായി ഒരു ഫോട്ടോ ഷൂട്ട് മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാന്‍ അന്നൊരു തുടക്കക്കാരന്‍ ...

news

താരാരാധന ശരിയല്ലെന്ന് കമല്‍

മലയാള സിനിമയില്‍ വിലക്ക് എന്നൊരു സംഗതി ഇല്ലെന്ന് സംവിധായകന്‍ കമല്‍. സംഘടനാപരമായ ...

news

അരക്കെട്ട് ഇളക്കാന്‍ മാത്രമല്ല, അഭിനയിക്കാനും അറിയാം: സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ച് ആന്‍ഡ്രിയ

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ആന്‍ഡ്രിയ ജെറമിയ. എപ്പോഴും ...

news

ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും മമ്മൂട്ടി തന്നെ താരം!

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അഭിനയം ...

Widgets Magazine