Last Modified വെള്ളി, 8 മാര്‍ച്ച് 2019 (19:26 IST)
മലയാളത്തിലെ മിക്ക നടന്മാരേയും അനുകരിക്കാന്‍ എപ്പോഴും ഇഷ്ടമുള്ളയാളാണ് നടന്‍ ജയറാം. ഏതു വേദിയിലും നസീറിന്റെയും സത്യന്റെയും ഉമ്മറിന്റെയുമൊക്കെ ശബ്ദമനുകരിക്കുന്നതിന് മടിയൊന്നുമില്ലായിരുന്നു. പണ്ട് മമ്മൂട്ടിയെ നന്നായി അനുകരിക്കുമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
വലിയ താരങ്ങളുടെ ശബ്ദം അനുകരിച്ച ജയറാമിന്റെ അടുത്ത ആഗ്രഹം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദം അനുകരിക്കണമെന്നാണ്. ഇനിയും മിമിക്രിക്കാരനാകാന്‍ അവസരം ലഭിച്ചാല്‍ ദുല്‍ഖര്‍ സല്‍മാനെ അനുകരിച്ച് താന്‍ നിഷ്പ്രയാസം കൈയ്യടി നേടും എന്ന് ജയറാം പറയുന്നു. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ശബ്ദം തമ്മില്‍ നല്ല സാമ്യമുണ്ട് എന്ന് ജയറാം പറയുന്നു. അതുകൊണ്ടാണ് കൈയ്യടി നേടും എന്ന് അത്ര ഉറപ്പോടെ പറഞ്ഞത്.
ജയറാം മാത്രമല്ല, മകന്‍ കാളിദാസും മിമിക്രി നന്നായി ചെയ്യും. നടന്‍ സൂര്യ, അജിത്, വിജയ് എന്നിവരുടെ ശബ്ദം അനുകരിച്ചാണ് കാളിദാസ് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പക്ഷേ മലയാളത്തില്‍ ഇതുവരെ കാളിദാസന്‍ വലിയ മിമിക്രിപ്രകടനമൊന്നും നടത്തിയിട്ടില്ല.