ആ വർഷം ഓഗസ്ത് ജൂലൈയിൽ എത്തി, കോരിത്തരിപ്പിച്ച് മമ്മൂട്ടി !

കൊല്ലാന്‍ അജ്ഞാതന്‍, തടയാന്‍ മമ്മൂട്ടി !

Last Modified വെള്ളി, 8 മാര്‍ച്ച് 2019 (13:20 IST)
ആക്ഷന്‍ സിനിമകളോട് മമ്മൂട്ടിക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. ജീവിതത്തിലേക്ക് കടന്നുവരുന്ന അസ്വാഭാവികതയിൽ നിന്നുമാണ് ഒട്ടുമിക്ക മമ്മൂട്ടി ആക്ഷൻ സിനിമകളും പിറന്നിട്ടുള്ളത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആക്ഷന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചവരില്‍ ഒരാള്‍ മമ്മൂട്ടിയാണ്. അത്തരത്തിലൊരു സിനിമയാണ് ഓഗസ്ത് ഒന്ന്.

കെ ജി രാമചന്ദ്രന്‍ എന്ന കെ ജി ആര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ചിലര്‍ തീരുമാനമെടുക്കുന്നു. ഒരു വാടകക്കൊലയാളിയെ അതിനായി ചുമതലപ്പെടുത്തുന്നു. മുഖ്യമന്ത്രി 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു സന്ദേശം ഓഗസ്റ്റ് ഒന്നിന് ഒരു പത്രത്തിന് ലഭിക്കുന്നു. അതായത് ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി കൊല്ലപ്പെടുമത്രെ.

പൊലീസ് ഇക്കാര്യം അന്വേഷിക്കാനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു - ഡി എസ് പി പെരുമാള്‍! തന്‍റേതായ അന്വേഷണരീതികളിലൂടെ അയാള്‍ ആ വാടകക്കൊലയാളിയിലേക്കെത്തുന്നു. ഓഗസ്റ്റ് 15ന് വാടകക്കൊലയാളി തന്‍റെ ഉദ്യമം നിറവേറ്റുന്നതിന് മുമ്പ് പെരുമാള്‍ അയാളെ വെടിവച്ചുവീഴ്ത്തുന്നു. - ഇതായിരുന്നു ഓഗസ്ത് ഒന്നിന്റെ കഥ.

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഡി എസ് പി പെരുമാള്‍. എസ് എന്‍ സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ‘ഓഗസ്റ്റ് 1’ എന്ന ചിത്രത്തിലെ കഥാപാത്രം. 1988 ജൂലൈ 21ന് റിലീസായ ‘ഓഗസ്റ്റ് 1’ തകര്‍പ്പന്‍ വിജയമാണ് നേടിയത്. സിബി മലയിലിന്‍റെ പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :