വില്ലനില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിനെ സമ്മതിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി: ബി ഉണ്ണികൃഷ്ണന്‍

ബുധന്‍, 1 നവം‌ബര്‍ 2017 (12:55 IST)

Mohanlal, Villain, B Unnikrishnan, Vishal, Manju Warrier, Peter Hein, മോഹന്‍ലാല്‍, വില്ലന്‍, ബി ഉണ്ണികൃഷ്ണന്‍, വിശാല്‍, മഞ്ജു വാര്യര്‍, പീറ്റര്‍ ഹെയ്ന്‍

സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും മോഹന്‍ലാല്‍ നായകനായ വില്ലന്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ആദ്യദിനം തന്നെ റെക്കോര്‍ഡ് കളക്ഷനായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ഇമോഷണല്‍ ഡ്രാമയ്ക്ക് ലഭിച്ചത്. ഈ സിനിമയില്‍ അഭിനയിക്കാമെന്ന് മോഹന്‍ലാലിനെ സമ്മതിപ്പിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയതായി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു.
 
വില്ലനില്‍ വിശാല്‍ ചെയ്യാനിരുന്ന കഥാപാത്രത്തിനായി ആദ്യം പൃഥ്വിരാജിനെയാണ് ആലോചിച്ചത്. എസ്രയുടെ സെറ്റില്‍ വച്ച് പൃഥ്വിയോട് കഥ പറഞ്ഞു. 20 മിനിറ്റ് മാത്രമാണ് പൃഥ്വിയോട് കഥ പറയാനെടുത്തത്. അപ്പോള്‍ തന്നെ പൃഥ്വി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിന്‍റെ സമ്മതം വാങ്ങിയെടുക്കാന്‍ താന്‍ ബുദ്ധിമുട്ടിയതായി മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു. 
 
“മോഹന്‍ലാലിനെ സമ്മതിപ്പിക്കാനായിരുന്നു കുറച്ചുകൂടി ബുദ്ധിമുട്ട്. അദ്ദേഹം കുറേ ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ ഉത്തരം നല്‍കുകയും ചെയ്തു. വില്ലന്‍ എന്ന പേര് വേണോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അങ്ങനെ ഒരുപാടുതവണ വില്ലനുമായി ബന്ധപ്പെട്ട് സംസാരിക്കുകയും എന്‍റെ ബോധ്യങ്ങളിലേക്ക് അദ്ദേഹം വരുകയുമായിരുന്നു” - അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
 
രണ്ടുവര്‍ഷം മുമ്പ് വില്ലന്‍റെ കഥ രൂപപ്പെട്ടുവന്നപ്പോള്‍ താന്‍ അത് മോഹന്‍ലാലുമായി പങ്കുവച്ചെന്നും ‘കഥയില്‍ വര്‍ക്ക് ചെയ്യൂ...’ എന്നുമാത്രമാണ് അന്ന് ലാല്‍ പറഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. “അദ്ദേഹം അത് ചെയ്യാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ 'ഉണ്ട' കാണാൻ തിക്കും തിരക്കും! - പുതിയ മമ്മൂട്ടി ചിത്രത്തെ ട്രോളി സോഷ്യൽ മീഡിയ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് ...

news

50 കോടിയും കടന്ന് രാമനുണ്ണിയുടെ ജൈത്രയാത്ര!

രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. 50 കോടിയും കടന്ന്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ ...

news

കുഞ്ഞാലിമരയ്ക്കാർ ആയി മോഹൻലാൽ! അപ്പോൾ മമ്മൂട്ടി ?

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ - പ്രിയദർശൻ. ഇരുവരും ഒന്നിച്ച ...

news

അറിയാമോ ? ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആഷിന് വയസ് എത്രയാണെന്ന് ?

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിക്ക് ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍. എവര്‍ഗ്രീന്‍ ...

Widgets Magazine