‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ - തുറന്നടിച്ച് മിയ

ബുധന്‍, 9 ഓഗസ്റ്റ് 2017 (07:46 IST)

Widgets Magazine

സിനിമയില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി കൂട്ടിക്കുഴച്ച് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതിനെതിരെ നടി മിയ. ഇപ്പോള്‍ പ്രചരിക്കുന്ന രീതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ അടുത്ത് അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ  അഭിമുഖം നല്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന്  മിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
 
"എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഒരു ഇൻഡസ്ട്രിയില്‍ നിന്നും ഉണ്ടായിട്ടില്ല നമ്മള്‍ നെഗറ്റീവ് രീതിയിൽ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാല്‍ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു" എന്ന എന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്തായിരുന്നു ചിലര്‍ വാര്‍ത്തയാക്കിയത്. എന്നാല്‍, ഇക്കാര്യം ഞാന്‍ പറഞ്ഞത് നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചല്ല, സിനിമയില്‍ നടിമാര്‍ക്കുണ്ടാകുന്ന ചൂഷണങ്ങളെ കുറിച്ചാണെന്ന് താരം വിശദീകരിക്കുന്നു.
 
വുമണ്‍ ഇന്‍ സംഘടനയെ കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും അറിയില്ലെന്ന് മിയ വ്യക്തമാക്കിയിരുന്നു. അമ്മയെന്നത് ആര്‍ട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണല്ലോ.  'അമ്മ'യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. ചിലര്‍ക്ക് മാത്രം പരിഗണന കിട്ടുന്നു, മറ്റുള്ളവര്‍ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നല്‍ ഉള്ളതു കൊണ്ടാകാം, എല്ലാവര്‍ക്കും ഒരേ പരിഗണന കിട്ടാന്‍ ഇങ്ങനെയൊരു സംഘടന രൂപികരിച്ചതെന്ന് മിയ പറയുന്നു.
 
സിനിമയില്‍ ചൂഷണങ്ങള്‍ നേരിട്ടിട്ടുണ്ടൊയെന്ന ചോദ്യത്തിന് ‘തനിക്ക് ഇതുവരെ സിനിമ മേഖലയില്‍ നിന്നോ അല്ലാതെയോ മോശം അനുഭവമുണ്ടായിട്ടില്ലെന്ന് താരം പറയുന്നു. മലയാളമാകട്ടെ, തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തില്‍ സമീപിച്ചിട്ടില്ല. നമ്മള്‍പെരുമാറുന്നത് പോലെയാണ് നമ്മളോടുള്ള സമീപനമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് താരം പറയുന്നു. ബോള്‍ഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതല്‍ കൊടുത്തു കൊണ്ടിരുന്നാല്‍ ഈ ഒരു പ്രശ്‌നം വരില്ല എന്നാണ് എന്റെ വിശ്വാസം. മമ്മി എപ്പോളും എന്റെ കൂടെ ഉണ്ടായിരുന്നു, അതുകൊണ്ട് ഞാൻ സേഫ് ആയിരുന്നു.- മിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അനിയത്തിക്കോഴിയുടെ അനുകരണമല്ല അനിയത്തിപ്രാവ്!

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ഫാസിലിന്‍റെ അനിയത്തിപ്രാവ്. കുഞ്ചാക്കോ ...

news

“വന്നുകഴിഞ്ഞാല്‍ പിന്നെ മോഹന്‍ലാലിനെ തിരിച്ചുവിടാന്‍ പ്രയാസമാണ്” - ഫാസില്‍ ഐ വി ശശിയോട് പറഞ്ഞു!

മലയാളത്തിന്‍റെ മഹാനടനായ മോഹന്‍ലാലിന് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരാണ് ഐ ...

news

ലണ്ടന്‍ ജീവിതം നിവിന്‍ പോളിയെ വല്ലാതെ തളര്‍ത്തി!

ഓണത്തിന് റിലീസ് ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ...

news

മുപ്പതുകാരനായ മോഹന്‍ലാല്‍ വരുന്നു, ഇനി പുലിയെപ്പോലെ കുതിക്കും!

താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി എന്ത് റിസ്കും എടുക്കുന്ന താരമാണ് മോഹന്‍ലാല്‍. ...

Widgets Magazine