രാമലീല റിലീസ് ചെയ്യണമെന്നുപറഞ്ഞ് ആരും സമീപിച്ചിട്ടില്ല: ആൻറണി പെരുമ്പാവൂർ

ബുധന്‍, 19 ജൂലൈ 2017 (15:34 IST)

Widgets Magazine
Dileep, Ramaleela, Arun Gopy, Mohanlal, Antony Perumbavoor, ദിലീപ്, രാമലീല, അരുൺ ഗോപി, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ

ദിലീപിൻറെ അറസ്റ്റോടെ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയായ വലിയ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്. ചിത്രത്തിൻറെ റിലീസ് പ്രതിസന്ധിയിലായി. ജൂലൈ 21ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന രാമലീല ഇനിയെന്ന് റിലീസ് ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് ആർക്കും വ്യക്തതയില്ല.
 
ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടില്ല എന്നതാണ് വലിയ പ്രശ്നം. ദിലീപിൻറെ ഡബ്ബിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ ബാക്കി കിടക്കുകയാണ്. ദിലീപിന് ജാമ്യം ലഭിച്ചാലുടൻ ഡബ്ബിംഗ് പൂർത്തിയാക്കി ചിത്രം തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും സംവിധായകൻ അരുൺ ഗോപിയും വിശ്വസിക്കുന്നത്.
 
അതേസമയം, രാമലീല റിലീസ് ചെയ്യാനായി ഇതുവരെ ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പ്രസിഡന്റ് അറിയിച്ചു. രാമലീലയുടെ റിലീസിന് ഒരു തടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിലീസ് ആവശ്യവുമായി സമീപിച്ചാൽ എല്ലാ സഹായവും ചെയ്യുമെന്നും ആൻറണി വ്യക്തമാക്കി.
 
ദിലീപിന് ജാമ്യം ലഭിക്കുകയും രാമലീല റിലീസാകുകയും ചെയ്താൽ ഇപ്പോൾ ഇൻഡസ്ട്രിയിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് അയവുവരുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

രോഗം എന്നില്‍ നിന്നും അകറ്റിയത് എന്റെ സൌന്ദര്യം മാത്രമല്ല, ജീവിതം കൂടി ആയിരുന്നു: മനീഷ കൊയ്‌രാള

മണിരത്നം സംവിധാനം ചെയ്ത ‘ബോബെ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ആരാധകരുടെ ...

news

അച്ഛനെ പേടിച്ച് ചെന്നൈയിലെ ഒരു ലോഡ്ജില്‍ താമസമാക്കേണ്ടി വന്നു - ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു !

അച്ഛന്റെയും ഏട്ടന്റെയും പാത പിന്തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസനും സംവിധായകന്റെ കുപ്പായം ...

news

ദിലീപ് മാത്രമൊന്നുമല്ല, പൃഥ്വിരാജും മോഹന്‍‍ലാലുമെല്ലാം ഇതേ കാര്യത്തില്‍ കഴിവു തെളിയിച്ചവരാണ് ?

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പല താരങ്ങളും ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത് ...

news

മോഹൻലാൽ വിശാലിനെ തല്ലും, 3 ഭാഷ സംസാരിക്കും !

വില്ലൻ എന്ന പുതിയ ചിത്രത്തിൽ ആരാണ് യഥാർത്ഥ വില്ലൻ ? അത് മോഹൻലാൽ ആണോ വിശാലാണോ തെലുങ്ക് ...

Widgets Magazine