കാവ്യാ മാധവന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് നിശാല്‍ നിര്‍ബന്ധിച്ചത്രേ. അതോടെയാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സിനിമയോടും പ്രേക്ഷകരോടും ഇത്രയേറെ സ്നേഹമുണ്ടായിരുന്ന കാവ്യ സിനിമയിലേക്കില്ലെന്നു തീരുമാനിക്കാന്‍ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരാണ് മലയാളികള്‍ ഭൂരിപക്ഷവും. പിന്നെ എന്താണ് സംഭവിച്ചിരിക്കുക? അത് കാവ്യയ്ക്കും നിശാലിനും മാത്രം അറിയാവുന്ന കാര്യം.
സിനിമയില്‍ കാവ്യ ഭാര്യവേഷത്തില്‍ വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. സദാനന്ദന്‍റെ സമയം എന്ന സിനിമയിലാണ് പൂര്‍ണമായും ഒരു ഭാര്യയുടെ കഥാപാത്രത്തെ കാവ്യ അവതരിപ്പിച്ചത്. ഭര്‍ത്താവിനോട് വളരെ സ്നേഹമുള്ളവളും ഭര്‍ത്താവിനെ നേര്‍വഴിക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്നവളുമാണ് ആ ചിത്രത്തിലെ സുമംഗല. ഒരിക്കലും വിവാഹമോചനം ആവശ്യപ്പെടുന്നവളായോ വിവാഹമോചിതയായോ കാവ്യ പ്രത്യക്ഷപ്പെട്ടിട്ടില്ല.
WEBDUNIA|
"അഭിനയം നിര്‍ത്തുകയാണെന്നൊക്കെ ഞാന്‍ പറയുന്നത് ദൈവദോഷമാവും. ജനിച്ചതിന് ശേഷം നാലുവര്‍ഷം മാത്രമാണ് ഞാന്‍ സിനിമയിലല്ലാതെ നിന്നിട്ടുള്ളത്. നാലാം വയസില്‍ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തില്‍. അന്നുമുതലിന്നുവരെ നിങ്ങളുടെ കണ്‍മുന്നിലാണ് ഞാന്‍ വളര്‍ന്നത്. ഒരു സുപ്രഭാതത്തില്‍ നടിയായി മാറിയതല്ല. അങ്ങനെയുള്ള ഞാനെങ്ങനെയാണ് ഇത്രനാളും എന്നെ പിന്തുണച്ച നിങ്ങളുടെ മുന്നില്‍വന്ന് ‘ഞാന്‍ അഭിനയം നിര്‍ത്തുകയാണ്’ എന്ന് വെറുതെ പറഞ്ഞിട്ട് പോവുന്നത്?" - ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യ ഇങ്ങനെ പറഞ്ഞത്.
വിവാഹത്തോടെ സിനിമ ഉപേക്ഷിക്കാന്‍ കാവ്യ പദ്ധതിയിട്ടിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ വാക്കുകള്‍. എന്നാല്‍ സിനിമയില്‍ അഭിനയിക്കേണ്ടെന്ന തീരുമാനം അതിനു ശേഷം കാവ്യ സ്വീകരിച്ചെന്നും, അതിന് ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും കുടുംബവും തടസ്സം നിന്നു എന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.
സിനിമയില്‍ പോലും സംഭവിക്കാത്ത ഒരു ദുരവസ്ഥ കാവ്യയ്ക്ക് ജീവിതത്തില്‍ സംഭവിക്കരുതേ എന്നാണ് പ്രേക്ഷകര്‍ പ്രാര്‍ത്ഥിക്കുന്നത്. ആഗ്രഹിക്കുന്നതും.