ശ്രീനു എസ്|
Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (09:31 IST)
ഇന്ന് ലോകം കാന്‍സര്‍ ദിനമായി ആചരിക്കുന്നു. ലോകത്ത് ആറില്‍ ഒരാള്‍ മരിക്കുന്നത് കാന്‍സര്‍ മൂലമാണെന്നാണ് കണക്ക്. അതേസമയം കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം രോഗികള്‍ പുതുതായി കാന്‍സര്‍ രോഗിയായി രജിസ്റ്റര്‍ ചെയ്യുന്നു. കാന്‍സറിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെകാളും ഉയര്‍ന്ന ശരാശരി നിലയിലാണ് കേരളം.
അതേസമയം വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മികച്ച കാന്‍സര്‍ ചികിത്സ ഉറപ്പു വരുത്തുന്നതിന് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ നല്‍കുന്നുണ്ട്.
എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.