Widgets Magazine
Widgets Magazine

നോട്ട് നിരോധനം: മോദിക്ക് 80% ജനങ്ങളുടെ പിന്തുണ!

ന്യൂഡല്‍ഹി, ശനി, 28 ജനുവരി 2017 (09:13 IST)

Widgets Magazine
Narendra Modi, Vajpeyee, Note, Demonitization, Arun Jaitley, Budget, നരേന്ദ്രമോദി, വാജ്‌പേയി, ഇന്ദിര, നോട്ട് നിരോധനം, ബജറ്റ്, അരുണ്‍ ജെയ്‌റ്റ്ലി

നോട്ട് നിരോധനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപിന്തുണ ഏറിയെന്ന് സര്‍വെ. ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റ്സും ചേര്‍ന്നു നടത്തിയ അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും നോട്ട് നിരോധനക്കാര്യത്തില്‍ മോദിക്ക് പിന്തുണ അറിയിച്ചു. ഈ നടപടി കള്ളപ്പണം തടയുന്നതില്‍ ഏറെ ഉപകരിക്കുമെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.
 
ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പുണ്ടായാല്‍ 360 സീറ്റോടെ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്നും ബിജെപിക്ക് 305 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് സര്‍വെ ഫലം. നരേന്ദ്രമോദിക്ക് ജനപിന്തുണ ഏറിവരുകയാണെന്നും ഫലം പറയുന്നു.
 
നോട്ട് നിരോധിച്ചത് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ ദുരിതങ്ങളാണുണ്ടാക്കിയതെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നോട്ട് അസാധുവാക്കിയത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്ന് 35 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. നോട്ട് പിന്‍വലിച്ച രീതിയില്‍ കുറേക്കൂടി ആസൂത്രണമാകാമായിരുന്നുവെന്നാണ് 55 ശതമാനം പേര്‍ പറയുന്നത്.
 
ഇന്ദിരാ ഗാന്ധിയേക്കാളും അടല്‍ ബിഹാരി വാജ്‌പേയിയെക്കാളും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സര്‍വെ ഫലം പറയുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ക്യൂ നിന്നവര്‍ക്ക് സൂപ്പര്‍ ബജറ്റ് നല്‍കാന്‍ മോദി!

രാജ്യത്തെ മുഴുവന്‍, ബാങ്ക് ക്യൂവിലേക്ക് ചുരുക്കിയ നടപടിയായിരുന്നു നോട്ട് നിരോധനം. ...

news

അവിശ്വസനീയ ഇന്ധനക്ഷമതയുമായി യമഹയുടെ കരുത്തന്‍ എഫ്‌സി 25 !

14ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഈ ബൈക്കിനുള്ളത്. എൽഇഡി ഹെഡ് - ടെയിൽ ലാമ്പാണ് പുതിയ ...

news

വീണ്ടും ഷവോമി എത്തുന്നു... മീ 5സി എന്ന തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി !

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 3ജിബി റാം, ...

news

ഫ്ലിപ്കാര്‍ട്ട് ഞെട്ടിക്കുന്നു; അമ്പരപ്പിക്കുന്ന വിലയില്‍ ഗൂഗിള്‍ പിക്‌സല് ‍!

അമ്പരപ്പിക്കുന്ന ഡിസ്ക്കൌണ്ട് ഓഫറുമായി ഫ്ലിപ്കാര്‍ട്ട്. അടുത്തകാലത്തായി വിപണിയിലെത്തിയ ...

Widgets Magazine