Last Modified വെള്ളി, 15 മാര്‍ച്ച് 2019 (20:03 IST)
കൈമുട്ടും കാൽമുട്ടും മറ്റു ശരീര ഭാഗങ്ങളെക്കാൾ ഇരിണ്ടിരിക്കാറുണ്ട്. മടങ്ങുന്ന തരുണമായ ഭാഗമായതിനാൽ. പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നതും. നിർജീവ കോശങ്ങൾ കട്ടിയായ്തി തുടരുന്നതുമാണ് ഈ നിറവ്യത്യാസത്തിന് പ്രധാന കാരണം. എന്നാൽ ഈ നിറവ്യത്യാസം അകറ്റാൻ നമ്മുടെ സൌന്ദര്യ സരക്ഷണ ദിനചര്യയിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും.
ശരീരത്തിൽ കൈമുട്ട്, കാൽ മുട്ട്, കൈവിരലുകളുടെ മടക്കുകൾ എന്നിവിടങ്ങളിൽ നന്നായി എണ്ണ പുരട്ടിയശേഷം ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുന്നത് ഈ നിറവ്യത്യാസം അകറ്റാൻ സഹായിക്കും. ഇത് നിത്യവും ചെയ്യുക വഴി ഈ ഭാഗത്ത് അടിഞ്ഞുകൂടുന്ന പൊടിയും മറ്റു അഴുക്കുകളും നീക്കം ചെയ്യാനാകും.
ഈ ഭാഗങ്ങളിലെ നിർജീവ കോശങ്ങൾ ഇടവേളകളിൽ നിക്കം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം. ഇതിനയി നാരങ്ങാ നീരീൽ ബേക്കിംഗ് സോഡ ചേർത്ത് ഈ ഭാഗങ്ങളിൽ നന്നായി മസാജ് ചെയ്യാം. ചർമത്തിന്റെ സുശിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും.