അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് 2023ല്‍

ശ്രീനു എസ്| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (08:22 IST)
അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് 2023ലാകും. അടുത്ത പാര്‍ലമെന്റ് ഇലക്ഷനു മുന്‍പായി ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കമാകും ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. 161 അടി ഉയരത്തില്‍ നഗര ശൈലിയിലാകും ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രത്തിനു വേണ്ട തൂണുകളും കല്ലുകളുമെല്ലാം നേരത്തേ തയ്യാറാക്കിയിരുന്നു.

161 ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. നേരത്തെ 128 അടിയാണ് നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണം ലാര്‍സണ്‍ ആന്റ് ട്യൂബ്രോ എന്ന കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. വെറും രണ്ട് എംപിമാരെന്ന നിലയില്‍ നിന്നും 303 പേരെന്ന നിലയിലേക്കുള്ള ബിജെപിയുടെ വളര്‍ച്ചയില്‍ രാമക്ഷേത്രനിര്‍മാണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അയോധ്യ വിഷയം വൈകാരികമായി ഉയര്‍ത്തിയാണ് ഉത്തര്‍പ്രദേശ്-ബിഹാര്‍ സംസ്ഥാനങ്ങളില്‍ ബിജെപി വേരോട്ടം ഉറപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :