ഓരോ വ്യക്തിയുടെയും ജനനസമയത്തിനനുസരിച്ച് ഓരോ രാശിയായി തരംതിരിച്ചിരിക്കുന്നു. അത്തരത്തിലൊരു രാശിയാണ് കന്നി രാശി. ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണ് കന്നി രാശിയില്‍ വരുന്നത്. കന്നി രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. ജോലിയിലായാലും ബിസിനസില്‍ ആയാലും പ്രതീക്ഷിച്ച രീതിയിലുള്ള പുരോഗതി ഉണ്ടാകും. തടസ്സങ്ങളെല്ലാം പരിഹരിച്ച് ഉന്നതിയിലെത്താന്‍ സാധിക്കും.
ഈ വിജയങ്ങള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും സഹായിക്കും. ഈ രാശിയില്‍ ജനിച്ചവര്‍ പൊതുവേ തങ്ങളുടെ ഏറ്റവും അടുത്തവരും ആയി മാത്രമായിരിക്കും തങ്ങളുടെ സുഖദുഃഖങ്ങളെ കുറിച്ച് പങ്കുവയ്ക്കുക. മറ്റുള്ളവരുമായി സ്‌നേഹത്തോടെയും സമത്വത്തോടെയും ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തിലേക്ക് നയിക്കും. സുഹൃത്തുക്കള്‍ എന്നും ഇവര്‍ക്ക് ഒരു കൈമുതല്‍ ആയിരിക്കും. പരിചയസമ്പന്നരായ വ്യക്തികളുടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ച് മുന്നേറുന്നത് ഇവര്‍ക്ക് നല്ലതാണ്.
എപ്പോഴും തങ്ങളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന വരായിരിക്കും കന്നിരാശിക്കാര്‍. ഇതിനു ഭംഗം വരുത്തുന്നവര്‍ക്കെതിരെ ഇവര്‍ വളരെയധികം ദേഷ്യപ്പെടാം. പൊതുവേ ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത രാശിക്കാരാണ് കന്നിരാശിക്കാര്‍.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்