വര്‍ഷം ഗുണകരമാക്കാന്‍ ചതയം നക്ഷത്രക്കാര്‍ക്ക് കൃഷ്ണന്റെയും, ശിവന്റെയും, ശാസ്താവിന്റെയും പ്രീതി നേടേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഇടക്കിടെ ദര്‍ശനം നടത്തുക. കൃഷ്ണന് തൃക്കൈ വെണ്ണ, തുളസി മാല എന്നിവ സമര്‍പ്പിക്കുന്നത് പ്രീതി നേടി നല്‍കും. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതിന് ക്ഷേത്രദര്‍ശന വേളയില്‍ നീരാഞ്ജനം വഴിപാട് കഴിക്കാം. ശിവ ഭഗവാന് കൂവളമാല സംര്‍പ്പിക്കുന്നതാണ് പ്രീതി സ്വന്തമാക്കാന്‍ ഉത്തമം. ധന്വന്തരീ ക്ഷേത്രത്തില്‍ ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തുന്നതും, പക്കപ്പിറന്നാളുകള്‍ തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴികുന്നതും ചതയം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സഹായിക്കും.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்