രാശികളും അനുയോജ്യമായ ഭാഗ്യരത്നങ്ങളും

WEBDUNIA|
ഭാഗ്യ രത്നങ്ങള്‍ ധരിക്കുന്നത് കാലം അനുകൂലമാക്കുമെന്ന വിശ്വാസം ശക്തമാവുകയാണ്. രാശി കണക്കാക്കിയാണ് ഭാഗ്യ രത്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഓരോരാശിക്കാര്‍ക്കും അനുയോജ്യമായ ഭാഗ്യരത്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

മേടം :

ധൈര്യശാലികളും ഏതുകാര്യത്തിനും നല്ലമനസ്സോടെ മുന്നിട്ടിറങ്ങുന്നവരുമാണ് പൊതുവേ മേടം രാശിക്കാര്‍. ഈ രാശിക്കാരുടെ അധിപന്‍ ചൊവ്വയും ഭാഗ്യ രത്നം പവിഴവുമാണ്. സൗമ്യശീലവും മനശ്ശാന്തിയുമാണ് ഭാഗ്യരത്നമായ പവിഴം പ്രദാനം ചെയ്യുന്നത്.

എടുത്തുചാട്ടത്തിനും മറ്റും സമാധാനം ലഭിക്കാന്‍ പവിഴം മുത്തിനൊപ്പം ധരിക്കുന്നത് നല്ലതാണ്. മഞ്ഞകലര്‍ന്ന ഇന്ദ്രനീലക്കല്ല് ധരിക്കുന്നത് ഉദ്ദ്യോഗം സംബന്ധിച്ച് നല്ലതുവരാന്‍ ഈ രാശിക്കാരെ സഹായിക്കും. ധനപരമായ ഉയര്‍ച്ചകിട്ടാനും ഇത് സഹായിക്കും. ധനപരമായ ഉയര്‍ച്ചയ്ക്ക് മാണിക്യം ധരിക്കുന്നതും വളരെ നന്ന്

ഇടവം :

ശുക്രന്‍ അധിപനായുള്ള ഈ രാശിക്കാര്‍ പൊതുവേ സ്നേഹത്തിന്‍റെയും സമന്വയത്തിന്‍റെയും മനസ്സുകള്‍ക്കുടമകളായിരിക്കും. വൈരമാണ് ഇവര്‍ക്കുള്ള ഭാഗ്യരത്നം. ആത്മനിയന്ത്രണമുള്ളവരും ഉറച്ച തീരുമാനമെടുക്കുന്നവരുമായ ഇവര്‍ പൊതുവേ ശാന്തപ്രകൃതിയുള്ളവരായിരിക്കും. ആകര്‍ഷണീയമായ പ്രകൃതമുള്ളവരാണ്.

വൈറ്റ്മെറ്റലില്‍ വൈരം പിടിപ്പിച്ച ആഭരണങ്ങള്‍ അണിയുന്നത് ഭാഗ്യമാണ്. കഴിവതും ശുദ്ധമായ വൈരക്കല്ലുകള്‍ ധരിക്കുന്നത് കൂടുതല്‍ ഉത്തമം. തൊഴിലില്‍ അഭിവൃദ്ധിക്ക് മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിക്കുന്നതാണ് ഉത്തമം. മാണിക്യം ധരിക്കുന്നത് സുഖ-സമ്പല്‍സമൃദ്ധിക്കും ധനാഗമനത്തിനും വളരെ ഉത്തമം

മിഥുനം :

ഈ രാശിക്കാര്‍ പൊതുവേ ബുദ്ധിശാലികളാണെങ്കിലും അക്ഷമരായിരിക്കും. അധിപന്‍ ബുധനാണ്. ഇവരുടെ ഭാഗ്യരത്നം മരതകവും. ഒന്നിലും ഉറച്ചുനില്‍ക്കാതെ ഒരേ സമയം പല പ്രവൃത്തികളില്‍ വ്യാപരിക്കുന്നവരായിരിക്കും ഈ കൂറുകാര്‍. എന്നാലും പൊതുവേ ഇവര്‍ സാഹിത്യം, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ ശോഭിക്കുന്നവരാണ്.

ഉദ്യോഗരംഗങ്ങളില്‍ ശോഭിക്കാന്‍ കടുംപച്ചയോ ഇളംപച്ചയോ നിറമുള്ള മരതകക്കല്ലുകള്‍ പതിച്ച മോതിരങ്ങള്‍ അണിയുന്നത് വളരെ ഉത്തമം. കച്ചവടത്തിനും വിവാഹക്കാര്യങ്ങള്‍ക്കും മഞ്ഞകലര്‍ന്ന ഇന്ദ്രനീലവും സന്താനലワിക്ക് വൈരവും ഉത്തമമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :