പാപപരിഹാരത്തിനും ഐശ്വര്യവര്ദ്ധനയ്ക്കുമായി രത്നങ്ങള്‍ അണിയാറുണ്ട്. എന്നാല്‍ ഔഷധമെന്ന നിലയിലും രത്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളാണ് രത്നങ്ങളെ ഔഷധിയായി കണക്കാക്കുന്നത്.
മറ്റു മരുന്നുകളൊന്നും ഫലിക്കാതെ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികള്‍ക്കാണ് സാധാരണയായി രത്നം ചേര്‍ത്ത മരുന്നുകള്‍ നല്‍കുന്നത്. വിദഗ്ധ വൈദ്യന്റെ നേതൃത്വത്തിലാണ് ഔഷധി തെരഞ്ഞെടുക്കുന്നത്. ഭസ്മമായും പൊടിയായും രത്നങ്ങള്‍ ഉപയോഗിക്കുന്നു.