മനസ്സറിയാന്‍ ചന്ദ്രന്‍

WEBDUNIA|
മനസ്സറിയാന്‍ ചന്ദ്രന്‍

മനുഷ്യരുടെ വികാരങ്ങളയും സ്വാധീനിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്ന് ജ്യോതിഷം പറയുന്നു..

ജ്ഞാനത്തിന് കാരകനായത് ശുക്രനാണ്. രാഹു മോക്ഷത്തിന്‍റേയും ചൊവ്വാ ആത്മാഭിമാനത്തിന്‍റേയും വ്യാഴം ചിന്തയുടേയും ബുധന്‍ ബുദ്ധിയുടേയും ശനി ഈശ്വരചിന്തയുടേയും ഗ്രഹങ്ങളാണ്.

ജ്യോതിഷ പ്രകാരം മനസ്സിന്‍റെ കാരകനാണ് ചന്ദ്രന്‍. ബ്രഹ്മാവിന്‍റെ മനസ്സില്‍ നിന്നാണ് ചന്ദ്രന്‍റെ പിറവി എന്നാണ് വിശ്വാസ

മാനസികാരോഗ്യം, മനുഷ്യശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍, ചിന്തകള്‍, ലാഭമുണ്ടാക്കാനുള്ള ആഗ്രഹം എന്നിവയ്ക്കെല്ലാം നിദാനം ചന്ദ്രനാണ്.

മനസ്സിന്‍റെ കാരകനാണ് സ്ത്രീ ഗ്രഹമായ ചന്ദ്രന്‍. ഭൂമിയില്‍ വേലിയിറക്കവും വേലിയേറ്റവും ഉണ്ടാക്കുന്നത് ചന്ദ്രനാണ്. ചഞ്ചലമാണ് ചന്ദ്രന്‍റെ ലീലാവിലാസങ്ങള്‍.

കുംഭമാസനിലാവുപോലെ കുമാരിമാരുടെ ഹൃദയം അടുക്കുന്നതെപ്പോഴെന്നറിയില്ല അകലുന്നതെപ്പോഴെന്നറിയില്ല എന്ന സിനിമാ ഗാനത്തിലെ വരികള്‍ അന്വര്‍ത്ഥം ആക്കുന്ന മട്ടിലുള്ളതാണ് ചന്ദ്രന്‍റെ പ്രവൃത്തികള്‍.

സ്ത്രീകളിലാണ് ചന്ദ്രന്‍റെ സ്വാധീനം അധികം കാണാനാവുക. ഇത് ജലരാശിയാണ്. ഈ രാശിയുള്ള ജാതകക്കാരന് രണ്ട് വ്യക്തിത്വങ്ങള്‍ ഉണ്ടാവാം. ഒരു വശത്ത് ധീരശൂരപരക്രമിയും മറുവശത്ത് പേടിത്തൊണ്ടനുമാകാം.

കര്‍ക്കിടക ലഗ്നത്തിന്‍റെ അധിപനാണ് ചന്ദ്രന്‍. ചന്ദ്രന്‍റെ സ്വന്തം വീടാണ് കര്‍ക്കിടകം എന്നര്‍ത്ഥം. ചന്ദ്രന്‍റെ അധിപത്യമുള്ള കര്‍ക്കിടക ലഗ്നത്തില്‍ ജനിക്കുന്ന വ്യക്തി ഭാവനാശാലിയും സാഹിത്യ തത് പരനും കവിയും ത്യാഗിയുമൊക്ക് ആവാനിടയുണ്ട്.

ഇവരുടെ വ്യക്തിത്വത്തിന്‍റെ ചമത്കാരം മൂലം വിപുലമായൊരു സുഹൃദ് വലയം ഉണ്ടാവാനും സാധ്യതയുണ്ട്.

എന്നാല്‍ കര്‍ക്കിടക ലഗ്നത്തിലെ ചന്ദ്രന്‍ സ്വതേ ദുര്‍ബ്ബലനാണ്. അതുകൊണ്ട് ജാതകന്‍ സ്ഥിരബുദ്ധിയില്ലാത്തവന്‍ ആകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂട. എന്നാലും മറ്റുള്ളവര്‍ക്ക് വേണ്ടി ഏത് ഏടാകൂടത്തിലും എടുത്തുചാടാനും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധരാവാനും ഇവര്‍ക്ക് ഒരു മടിയും ഉണ്ടാവില്ല.

ഇക്കൂട്ടര്‍ രാഷ്ട്രീയത്തില്‍ തിളങ്ങുമെങ്കിലും കുടുംബത്തില്‍ വേണ്ട വിധം ശോഭിക്കുകയില്ല. പുറത്ത് മീശ പിരിക്കുകയും വീട്ടിലെത്തിയാല്‍ മീശ താഴേക്ക് ആക്കുകയും ചെയ്യുന്ന പൊലീസുകാരനെപ്പോലെ ആയിരിക്കും .

ഇവരുടെ ജീവിതം. ദാമ്പത്യം സന്തോഷ പ്രദമായിരിക്കാന്‍ ഇടയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :