കണ്ണെഴുതുന്നതും തൊട്ടിലില്‍ കിടത്തുന്നതും

PRO
ശിശു ജനിച്ച് ഒമ്പതാം ദിവസമാണ് കണ്ണെഴുത്ത് നടത്തേണ്ടത്. അന്ന് സാധിച്ചില്ല എങ്കില്‍ പതിനൊന്നാം ദിവസമോ പതിമൂന്നാം ദിവസമോ പതിനഞ്ചാം ദിവസമോ ചെയ്യാവുന്നതാണ്.

ഊണ്‍ നാളുകളും വേലിയേറ്റമുള്ള നാളുകളും കണ്ണെഴുത്തിനു ശുഭകരമാണ്. അന്ധ ദിവസങ്ങള്‍ വര്‍ജ്ജിക്കണം. ഞായര്‍, ചൊവ്വ, വെള്ളി, ശനി എന്നീ ആഴ്ചകളും ശുക്രോദയവും ശുക്ര ദൃഷ്ടിയും ഒഴിവാക്കേണ്ടതാണ്.

നാരങ്ങ നീരും കയ്യോന്നി നീരും ചേര്‍ത്ത മുക്കിയ തിരശ്ശീല കൊണ്ട് തിരി തെറുത്ത് അത് വെളിച്ചെണ്ണയില്‍ മുക്കി കത്തിച്ച് അതിന്റെ കരി വാഴപ്പോളയിലോ പാത്രത്തിലോ പിടിപ്പിക്കണം. ഈ കരിയില്‍ വെണ്ണ ചേര്‍ത്ത് ഉണ്ടാക്കുന്ന കണ്മഷിയായിരിക്കണം കുഞ്ഞിന് ആദ്യമായി എഴുതേണ്ടത്.

ആദ്യം ഇടത് കണ്ണാണ് എഴുതേണ്ടത്. അമ്മയും കുഞ്ഞും മേല്‍പ്പറഞ്ഞ ശുഭ മുഹൂര്‍ത്തത്തില്‍ വേണം കണ്ണെഴുതേണ്ടത്. നിത്യദോഷങ്ങളില്‍ പെട്ടവയെല്ലാം ഇവിടെയും പരിഗണിച്ചുകൊണ്ടു വേണം മുഹൂര്‍ത്തമെടുക്കേണ്ടത്.

ആദ്യമായി തൊട്ടിലില്‍ കിടത്തേണ്ട മുഹൂര്‍ത്തം

അനന്തശായിയായ മഹാവിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് വേണം കുഞ്ഞിനെ ആദ്യമായി തൊട്ടിലില്‍ കിടത്തേണ്ടത്.

ശിശുവിനെ ആദ്യമായി തൊട്ടിലില്‍ കിടത്തുന്നതിന് രോഹിണി, തിരുവാതിര, പൂയം, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, തിരുവോണം, അവിട്ടം, ചതയം എന്നീ നക്ഷത്രങ്ങളും ദ്വിതീയ, ത്രിതീയ എന്നീ പക്കങ്ങളും ശുഭ ദൃഷ്ടിയോടു കൂടിയതും അഷ്ടമ ശുദ്ധിയോടു കൂടിയതുമായ രാശിയും ഉത്തമം.

ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ കര്‍മ്മം പാടില്ല.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
WEBDUNIA|
ശിശുക്കളെ ആദ്യമായി കണ്ണെഴുതിക്കുന്നതിനും തൊട്ടിലില്‍ കിടത്തുന്നതിനും പ്രത്യേക മുഹൂര്‍ത്തങ്ങളുണ്ട്. ഇവ ഏതൊക്കെയെന്ന് നോക്കാം.

കണ്ണെഴുത്ത്

ഫോണ്‍ - 9447791386



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :