ഭൂമിയെ വന്ദിക്കുന്നത് എന്തിന്? വിശ്വാസമോ അന്ധവിശ്വാസമോ?

തിങ്കള്‍, 7 മെയ് 2018 (12:43 IST)

രാവിലെ എഴുന്നേൽക്കുമ്പോൾ ഭൂമിയെ വന്ദിച്ച് വേണം എഴുന്നേൽക്കാനെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ, എന്തിനാണെന്ന് ചോദിച്ചാൽ പലർക്കും അതിന്റെ അർത്ഥം അറിയില്ല. അതെന്തിന് വേണ്ടിയാണെന്ന് പറഞ്ഞ് തരാൻ മുതിർന്നവർക്ക് കഴിയാതെ വരുമ്പോൾ വിശ്വാസമല്ല, മറിച്ച് ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആണെന്ന് ന്യൂ ജെൻ കരുതുന്നു.
 
എന്നാൽ, ഹൈന്ദവ സംസ്കാര പ്രകാരം അനുവർത്തിച്ചു വരുന്ന ഒരു പ്രക്രിയയാണ് ഇത്. അതും കാലാകാലങ്ങളായി. പുലർകാലത്ത് നടത്തുന്ന ഭൂമീ വന്ദനം നമുക്ക് അന്നത്തെ ദിവസം മുഴുവൻ പോസിറ്റീവ് എനർജി നൽകുമെന്നാണ് പറയുന്നത്. 
 
രാവിലെ ഉറക്കം ഉണർന്ന ഉടൻ തന്നെ കിടക്കയിലോ പായയിലോ ഇരുന്നുകൊണ്ട് രണ്ടു കൈകളും നിവർത്തി  ലക്ഷ്മീ ദേവിയെയും സരസ്വതീ ദേവിയെയും പാര്‍വതീ ദേവിയെയും മന്ത്രം ചൊല്ലി പ്രാർത്ഥിക്കണം. ഇത് യഥാക്രമം ധനത്തിനും വിദ്യക്കും ശക്തിക്കും വേണ്ടിയാണ്. ഇതിന്ശേഷം, പാദങ്ങൾ തറയിൽ കുത്തി ഭൂമി ദേവിയെ തൊട്ടു വന്ദിക്കുന്നു. 
 
"സമുദ്ര വസനെ ദേവീ 
 
പാര്‍വതസ്തന മണ്ഡലേ
 
വിഷ്ണു പത്നീ നമസ്തുഭ്യം
 
പാദസ്പര്‍ശം ക്ഷമസ്വമേ" 
 
എന്ന് ചൊല്ലിക്കൊണ്ട് ഭൂമിയെ തൊട്ടു വന്ദിക്കുന്നതിലൂടെ പോസിറ്റീവ് എനർജി ലഭിക്കുന്നുവെന്നത് വിശ്വാസം. അതേസമയം ഇതിനു പിന്നിലെ ശാസ്ത്രീയ വശം എന്ന് പറയുന്നത് കിടന്നിട്ട് എഴുന്നേറ്റ് നിന്ന നിൽപ്പിൽ നിന്നും വളഞ്ഞു ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിന്റെ മലിനോര്‍ജ്ജം വിസര്‍ജ്ജിച്ചു ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറക്കപ്പെടുന്നുവെന്നാണ്. 
 
ഉണർന്ന ശേഷം ആദ്യം കാലാണ്  തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീര ബലം കുറയുമത്രേ. പകരം, കയ്യാണ് ആദ്യം തൊടുന്നതെങ്കില്‍ പ്രസ്തുത ഊർജം മുകളിലോട്ടു വ്യാപിച്ചു കൈയിലൂടെ പുറത്തു പോയി ശരീര ബലം വർധിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഭൂമി ആത്മീയം ആസ്ട്രോളജി ജ്യോതിഷം ലൈഫ് സ്റ്റൈൽ Erath Bilefs Hindhu Religion Astrology Lifestyle Spiritual

ജ്യോതിഷം

news

ചുണ്ടിലാണ് പല്ലി വീണതെങ്കിൽ മരണവും സാമ്പത്തിക നേട്ടവും! - ജ്യോതിഷം പറയുന്നതിങ്ങനെ

സംസാരിക്കുന്നതിനിടയില്‍ പല്ലി ചിലച്ചാല്‍ പണ്ടുള്ളവര്‍ പറയാറുണ്ട് ‘ അത് സത്യമാണ്’ എന്ന്. ...

news

പൂരാടമാണോ നിങ്ങളുടെ നക്ഷത്രം? എങ്കിൽ ഈ സമയമാണ് ഉത്തമം

നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ...

news

മെഴുകുതിരി ഉപയോഗിച്ച് വിളക്ക് കൊളുത്തിയാൽ നാശം സംഭവിക്കും?

എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച് നാമം ജപിക്കുക എന്നത് പൂര്‍വ്വകാലം ...

news

ജ്യോതിഷം പറയുന്നത് കേട്ടില്ലെങ്കിൽ നിങ്ങളിൽ ഒരാൾക്ക് മരണം സംഭവിക്കും!

പ്രണയത്തിനും വിവാഹത്തിനുമൊക്കെ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് ജ്യോതിഷം. എന്നാല്‍ ...

Widgets Magazine