പണം കടം കൊടുക്കുന്നതിന് മുഹൂര്‍ത്തം നോക്കണോ?

തിങ്കള്‍, 23 ഏപ്രില്‍ 2018 (13:10 IST)

പണം, ജ്യോതിഷം, വിശ്വാസം, മുഹൂര്‍ത്തം, Money, Astrology, Time

ജീവിതത്തിലെ എല്ലാ പ്രധാന സംഗതികള്‍ക്കും ശുഭ മുഹൂര്‍ത്തം നോക്കുന്നത് ചെയ്യുന്ന പ്രവര്‍ത്തിയുടെ ശുഭഫലസിദ്ധിക്ക് നല്ലതാണെന്നാണ് ജ്യോതിഷമതം. പണം കടം കൊടുത്താല്‍ തിരികെ ലഭിക്കുകയും വേണമല്ലോ. അതിനാല്‍, വന്‍ തുകകള്‍ കടം കൊടുക്കുമ്പോള്‍ ഉത്തമ സമയം നോക്കുന്നത് നന്ന്.
 
കാര്‍ത്തിക, മകം, മൂലം, ചതയം, ഉത്രം, പുണര്‍തം എന്നീ നാളുകളിലും ജന്‍‌മനക്ഷത്രത്തിനും പണം കടം കൊടുക്കരുത്. ചൊവ്വ, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ പൌര്‍ണമി വന്നാലും പണം കടം കൊടുക്കരുത്.
 
അതേസമയം, വില്‍പത്രം ഉണ്ടാക്കുന്നതിനും നല്ല മുഹൂര്‍ത്തം നോക്കേണ്ടതുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് വില്‍‌പത്രമുണ്ടാക്കാന്‍ ഉത്തമം. ചൊവ്വയും വെള്ളിയും വില്‍‌പത്രം ഉണ്ടാക്കുന്നതിന് തീരെ ശുഭമല്ല. 
 
വില്‍‌പത്രമുണ്ടാക്കുമ്പോള്‍ ലഗ്നവും ലഗ്നാധിപനും സ്ഥിരരാശിയിലായിരിക്കണം. ഇടവം, തുലാം, ധനു, മീനം ഏതെങ്കിലുമായിരിക്കണം ലഗ്നം. കുജനും ശനിയും മൂന്നിലോ പതിനൊന്നിലോ നില്‍ക്കുന്നതാണ് ശുഭം. അഷ്ടമ ഭാവത്തിന് ബലമുണ്ടായിരിക്കുകയും വേണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഇഷ്ടത്തിനൊത്ത് തൂണുകൽ പണിതാൽ ചിലപ്പോൾ പണികിട്ടും

തൂണുകൾക്ക് പണ്ട് വീടുകളിൽ വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നുത്. വാസ്തു ശാസ്ത്രത്തിൽ ...

news

പൗര്‍ണമി ദിവസം വിളക്ക് തെളിയിച്ച് പ്രാര്‍ഥിച്ചാല്‍ ജീവിത വിജയം ഉറപ്പ്

പുരാതന കാലം മുതല്‍ ഭാരതീയര്‍ ചന്ദ്രഗ്രഹണത്തിനും ആ സമയത്തിനും ചില പ്രത്യേകതള്‍ ...

news

ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണി പുറത്തിറങ്ങിയാല്‍ സംഭവിക്കുന്നത്

പുരാതന കാലം മുതല്‍ ഭാരതീയര്‍ ചന്ദ്രഗ്രഹണത്തിനും ആ സമയത്തിനും ചില പ്രത്യേകതള്‍ ...

news

പഞ്ചഭൂതങ്ങളിൽ അഗ്നിക്ക് പ്രത്യേക സ്ഥാനം

ആകാശം വായു ജലം അഗ്നി പ്രിഥ്വി എന്നീ പഞ്ചഭൂതങ്ങളിൽ ഒരോന്നിനും അതിന്റേതായ പ്രാധാന്യം ...

Widgets Magazine