മരണ വീട്ടില്‍ പോയെങ്കില്‍ ശരീരശുദ്ധി വരുത്തണോ ?; സത്യമെന്ത്...

വെള്ളി, 27 ഏപ്രില്‍ 2018 (15:47 IST)

Widgets Magazine
  Astrology , belief , Astro , death , വിശ്വാസം , വിശ്വാസങ്ങള്‍ , ശരീരശുദ്ധി , മരണവീട് , പ്രേതം

വിശ്വാസങ്ങള്‍ പലതും സത്യമാണോ അല്ലയോ എന്നു നമ്മള്‍ ചിന്തിക്കാറില്ല. പുരാതനകാലം മുതല്‍ വ്യത്യസ്ഥമായ  വിശ്വാസങ്ങള്‍ സമൂഹത്തിലുണ്ട്. മരണവീടുകളില്‍ സന്ദര്‍ശനം നടത്തിയ വ്യക്തി ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമെ തിരികെ വീട്ടില്‍ കയറാകൂ എന്ന വിശ്വാസം ഇന്നും തുടരുന്നുണ്ട്.

മരണവീടുകളില്‍ സന്ദര്‍ശനം നടത്തിയെങ്കില്‍ ശരീരശുദ്ധി വരുത്താതെ സ്വന്തം വീട്ടിലോ മറ്റു വീടുകളിലോ പ്രവേശിച്ചാല്‍ കുടുംബത്തിനും അംഗങ്ങള്‍ക്കും ഐശ്വര്യക്കേട് സംഭവിക്കുമെന്നാണ് ഒരു വിഭാഗം പേരുടെ വിശ്വാസം.

മരണം സംഭിച്ച വീട് അശുദ്ധിയായെന്നും മറ്റുള്ള ഇടങ്ങളിലേക്ക് അശുദ്ധി പ്രവേശിക്കാതിരിക്കുന്നതിനുമാണ് ശരീരശുദ്ധി വരുത്തണമെന്ന് പറയുന്നതെന്നുമാണ് വിശ്വാസം. ഈ വിശ്വാസം പിന്തുടര്‍ന്നു പോന്നിരുന്നവര്‍ പണ്ടുകാലത്ത് ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമെ വീടുകളില്‍ പ്രവേശിക്കൂ.

കാലം മാറിയെങ്കിലും ഇന്നും ഈ വിശ്വാസം തുടരുന്നുണ്ട്. പലരും കാലും കൈകളും കഴുകിയ ശേഷം മാത്രമെ വീടുകളില്‍ പ്രവേശിക്കാറുള്ളു. എന്നാല്‍, ഈ വിശ്വാസത്തിന് യാതൊരു അടിത്തറയുമില്ല എന്നതാണ് സത്യം. പൂര്‍വ്വികള്‍ ചെയ്‌തിരുന്ന ചില കാര്യങ്ങള്‍ ഇന്നു തുടരുക മാത്രമാണ് ചെയ്യുന്നത്.

മരണം സംഭവിച്ച വീട് സന്ദര്‍ശിക്കുന്നതു മൂലം ഒരു ദോഷവും സംഭവിക്കില്ല. ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന ശരീരശുദ്ധി വരുത്തണമെന്നടക്കമുള്ള വിശ്വാസങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഒരു ഗ്രന്ഥങ്ങളും ഇക്കാര്യത്തില്‍ നിര്‍ബന്ധം പറയുന്നില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

യാത്രാസമയത്ത് പിന്നിൽ നിന്ന് വിളിച്ചാല്‍ ദോഷം ആര്‍ക്ക് ?

ചില വിശ്വാസങ്ങള്‍ക്ക് അടിത്തറയില്ലെങ്കിലും നമ്മള്‍ ഇന്നും അത് തുടര്‍ന്നു പോരുകയും അടുത്ത ...

news

ഗണപതിക്ക് തേങ്ങ ഉടക്കുന്നതിനു പിന്നിലെ പൊരുൾ ഇതാണ്

ഏതു കാര്യത്തിനും വിഗ്നങ്ങൾ അകറ്റാൻ ഗണപതിയെ പ്രാർത്ഥിച്ചു കൊണ്ട് തേങ്ങ ഉടക്കാറുണ്ട്. ഓരോ ...

news

ആർത്തവ കാലത്ത് സ്ത്രീകൾ അടുക്കളയിൽ കയറരുത് എന്ന് പറയുന്നതിന് കാരണം എന്ത്?

ആർത്തവ സമയത്ത് സ്ത്രീകൾ അടുക്കളയിൽ കയറരുത് എന്നാണ് വീട്ടിലെ കാരണവന്മാർ പറയാറുള്ളത്. ഇത് ...

news

തുളസിച്ചെടി മുറ്റത്തില്ലെങ്കില്‍ ഐശ്വര്യക്കേട് സംഭവിക്കുമോ ?

തുളസിച്ചെടി വീടിന്റെ മുറ്റത്ത് നടുന്നത് ഐശ്യരവും ആരോഗ്യവും നല്‍കുമെന്നാണ് ഒരു വിഭാഗം ...

Widgets Magazine