ഹൃദ്രോഗം കൂടുതല്‍ നഗരവാസികളില്‍

WEBDUNIA|
കേരളത്തിലെ നഗരങ്ങളില്‍ 14 ശതമാനം പേര്‍ക്കും ഹൃദ്രോഗമുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൃദ്രോഗവിഭാഗം തലവന്‍ ഡോ. സി.ജി. ബാഹുലേയന്‍ അഭിപ്രായപ്പെടുന്നു.

ഗ്രാമങ്ങളില്‍ ഹൃദ്രോഗികള്‍ 7.8 ശതമാനം മാത്രമാണ്. കൊഴുപ്പു കലര്‍ന്ന ആഹാരവും പുകവലിയുമാണ് ഹൃദ്രോഗത്തിന് മുഖ്യകാരണം. വ്യായാമക്കുറവും മാനസിക പിരിമുറുക്കവും രോഗസാധ്യത വര്‍ദ്ധിപ്പുക്കുന്നു.

കേരളത്തിലെ ചെറുപ്പക്കാരില്‍ ഹൃദ്രോഗബാധ സാധാരന സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൃദയധമനിയുമായി ബന്ധപ്പെട്ട ഹൃദ്രോഗികളില്‍ 25 ശതമാനം പേരും പ്രമേഹരോഗികളുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :