സ്തെതസ്കോപ്പിന്‍റെ കഥ, ലെയ്ന്നെക്കിന്‍റേയും.

T SASI MOHAN|
സ്തെതസ്കോപ്പ് എന്ന "ഡോക്ടര്‍മാരുടെ കുഴല്‍' പരിചിതമല്ലാത്ത ആരുമുണ്ടാവില്ല. കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും വരെ സുപരിചിതമായ വൈദ്യശാസ്ത്ര ഉപകരണമാണിത്. സ്തെതസ്കോപ്പില്ലെങ്കില്‍ ഡോക്ടറെ ഡോക്ടറായി കാണാന്‍ മടിയാണ് ചിലര്‍ക്ക്.

എന്തു രോഗമായാലും ഡോക്ടര്‍ കുഴല്‍വച്ച് പരിശോധിച്ചാലേ ചിലര്‍ക്ക് സമാധാനമാവൂ. സ്തെതസ്കോപ്പ് വച്ചുള്ള പരിശോധന എന്തോ ഒരുതരം ചികിത്സയാണെന്നാണ് ചിലരുടെ ധാരണ.

എന്തായാലും സ്തെതസ്കോപ്പ് ഡോക്ടറുടെ ചിഹ്നമാണ്. രോഗികളുടെ ആശ്വാസമാണ്. 1890 കളില്‍ എക്സ്റേ കണ്ടുപിടിക്കുന്നതുവരെ മെഡിക്കല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തമായി സ്തെതസ്കോപ്പ് വാഴ്ത്തപ്പെട്ടു.

ഫ്രഞ്ച് ഡോക്ടറായ റെനെ ലെയ്ന്നെക് ആണ് സ്തെതസ്കോപ്പിന്‍റെ ആവശ്യം കണ്ടറിഞ്ഞത്. സ്റ്റെത്ത് കണ്ടു പിടിച്ചത്. ലെയ്ന്നെക്കിന്‍റെ ചരമ ദിനമാണ് ഓഗസ്റ്റ് 13. ഒരു വ്യാഴവട്ടം കഴിഞ്ഞാല്‍ സ്തെതസ്കോപ്പിനു 200 വയസ്സാവും.

1816 സെപ്തംബറിലാണ് സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്. ചികിത്സയ്ക്കായി ലെയ്ന്നെക് നടത്തിനോക്കിയ ഒരു സൂത്രവിദ്യയാണ് സ്തെതസ്കോപ്പിന്‍റെ പിറവിയില്‍ കലാശിച്ചത്. ശബ്ദവീചികള്‍ ചില ഖരവസ്തുക്കളിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാനാവും എന്ന ധാരണയില്‍ നിന്നാണ് ഈ ഉപകരണം ഉണ്ടാവുന്നത്.

രോഗിയുടെ ശാരീരികാവസ്ഥയുടെ കേള്‍ക്കാവുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സ്തെതസ്കോപ്പ് സഹായിച്ചു. മുന്‍പ് രോഗി പറയുന്നതിനെ മാത്രം ഡോക്ടര്‍മാര്‍ക്ക് ആശ്രയിക്കേണ്ടിവന്നിരുന്നു.

അത് സ്വന്തം കാര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാനാവാതെ ലെയ്ന്നെക് അകാലത്തില്‍ മരിച്ചു.ഫ്രാന്‍സിലെ ബ്രിട്ട്നിയിലെ ക്വിംപെറില്‍ 1781 ഫെബ്രുവരി 17 നാണ് ജനിച്ചത്. കെര്‍ലൊവെനെക്കില്‍ 1826 ഓഗസ്റ്റ് 13 ന് 45-ാം വയസില്‍ അന്തരിച്ചു.

ക്ഷയരോഗമായിരുന്നു മരണ കാരണം.ക്ഷയരോഗാണുക്കള്‍ ശ്വാസകോശത്തില്‍ മാത്രമല്ല എല്ലാ അവയവങ്ങളിലും; എല്ലില്‍ പോലും കാണുമെന്ന് കണ്ടുപിടിച്ച്ത് അദ്ദേഹമായിരുന്നു. പക്ഷെ സ്വന്തം രോഗം കണ്ടു പിടിക്കുന്നതില്‍ അദ്ദേഹത്തിനു തെറ്റി.തന്‍റെ രോഗം ബ്രോങ്കൈറ്റിസും ഹൃദ്രോഗവൂം ഒക്കെ ആണെന്നദ്ദേഹം ധരിച്ചു. ഒടുവില്‍ നിസ്സഹായനായി വിധിക്ക് കീഴടങ്ങേണ്ടി വന്നു.

ഡി. ലാ ഓസ്ക്കാള്‍ട്ടേഷന്‍ മീഡിയേറ്റ് എന്ന പുസ്തകവും അദ്ദേഹം രചിച്ചു.
ഓസ്ക്കാള്‍ട്ടേഷന്‍ കണ്ടുപിടിച്ച ലെയ്നാക്ക് പള്‍മനറി രോഗ ങ്ങളെക്കുറിച്ച് അറിവുപകര്‍ന്ന ആചാര്യനായാണ് പരിഗണിക്കുന്നത്.

ബ്രോങ്കൈറ്റാസിസ്, ന്യൂമോതൊറാക്സ് ഹെമറാജിക് പ്ളൂരസി , എന്ഫിസേമ ,ലങ് ആബ്സെസ്സ് , പല്‍ മനറി ഇന്‍ഫ്രാക്ട് എനീ രോഗാവസ്ഥകളുടെ വ്യത്യാസം ആദ്യമ്മയി മനസ്സിലാക്കിയ ഡോക് ്ടര്‍ ആയിരുന്നു ലെയ്ന്നെക്

ഡോക് ്ടറായ അമ്മാവന്‍റെ കൂടെ താമസിച്ച് പഠിച്ച് മെഡിസിനിലും സര്‍ജറിയിലും ഒന്നാമനാനായി ജയിച്ച ലെയ്ന്നെക് , നെപ്പോളിയന്‍റെ ഡോക്ടറായിരുന്ന ജീന്‍ നിക്കളാസ് കോര്‍വിസള്‍ട്ടിന്‍റെ കീഴില്‍ പ്രാക്ടീസ് തുടങ്ങി. അദ്ദേഹമാണ് ഹൃദയമിടിപ്പില്‍നിന്നും രോഗനിര്‍ണ്ണയം നടത്തുന്ന ഔറന്‍ബ്ര"ിന്‍റെ രീതിയെക്കുറിച്ച് ലെയ്ന്നെക്കിന് മനസ്സിലാക്കിക്കൊടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :