പുകവലിക്കാര്‍ ജാഗ്രത

PTIPTI
വെറുതെ ഒരു രസത്തിന് വേണ്ടി ആകും പലരും പുകവലി ആരംഭിക്കുക. പുകവലിക്കുമ്പോള്‍ എന്തോ ഒരു ഉന്മേഷവും ഊര്‍ജ്ജവുമൊക്കെ ലഭിച്ചപോലെ. ഒരു ശീലമായി മാറുന്ന പുകവലി പിന്നീട് ഒഴിവാക്കണമെന്ന് കരുതിയാലും സാധിക്കാറില്ല, മിക്കവര്‍ക്കും.

എന്നാല്‍, പുകവലിക്കാര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യം കണ്ടെത്തിരിക്കുകയാണ് ഗവേഷകര്‍. പുകവലിക്കാര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യത്തിന് ഉദ്ധാരണം സംഭവിക്കില്ലെന്നാണ് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയത്.

പുകവലിക്കുന്നതിന്‍റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചാണ് പ്രശ്നവും ഉണ്ടാകുന്നത്.മുപ്പത്തി അഞ്ചിനും 74 നും ഇടയ്ക്ക് പ്രായമുള്ള 7684 പുരുഷന്മാരിലാണ് പഠനം നടന്നത്.ന്യു ഓര്‍ലിയന്‍സിലെ തുലയിന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.

പഠനത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച പുരുഷന്മാര്‍ക്ക് ചോദ്യാവലി നല്‍കുകയുണ്ടായി.മറ്റ് രോഗങ്ങള്‍ ഒന്നുമില്ലാത്ത പുകവലിക്കാരിലാണ് പഠനം നടത്തിയത്.

സിഗരറ്റ് വലിക്കുന്നതിന്‍റെ തോത് കൂടുന്നതിനനുസരിച്ച് ഉദ്ധാരണപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ഇ പഠനത്തിലാണ് വെളിപ്പെട്ടത്. അതേസമയം, പ്രമേഹമുള്ള പുകവലിക്കാരില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത് കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളും പുകവലി മൂലം ഉണ്ടാകുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ഞായര്‍, 2 മാര്‍ച്ച് 2008 (13:46 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :