കുപ്പിപ്പാല്‍ വേണ്ട; മുലപ്പാലല്ലോ അമൃത്

ഓഗസ്റ്റ് 1 മുതല്‍ ലോക മുലയൂട്ടല്‍ വാരം

WEBDUNIA|
മുലപ്പാലിനെ കുറിച്ച് ആകര്‍ഷകമായ പാത്രങ്ങളില്‍ കിട്ടുന്ന സുദ്ധമായ പാല്‍ എന്നൊരു രസികന്‍ പറഞ്ഞിട്ടുണ്ട്. അമ്മിഞ്ഞപ്പാലിനോലം ശുദ്ധമായി മറ്റെന്തുണ്ട്? അതുകൊണ്ട് കുഞ്നിന് മുലപ്പാല്‍ കൊടുക്കുന്നതാണ് ഉത്തമം.

ഇത്ബു പരിസുധ്ഹമാണെന്നു മാത്രമല്ല പ്രതേയ വില കൊടുക്കേന്റതില്ല പെട്ടെന്നു തീരുകയില്ല കുഞ്നിന് ആവശ്യത്തിന് കുടിക്കാള്‍ എപ്പോല്‍ വേനമെങ്കിലും കുടിക്കാം എത്ര സമയമെടുത്തും കുടിക്കാം. ഒരമ്മിഞ്ഞകുടിക്കുമ്പോല്‍ കൊച്ചുകൈകൊണ്ട് മറ്റേ അമ്മിഞ്ഞ റ്റിരുപ്പിടിച്ച് രസിക്കുകയും ആശ്വാസംകൊള്ളുകയും ചെയ്യാം.

എന്നാല്‍ കുപ്പിപ്പാലോ കൃത്രിമപ്പാലോ? കുപ്പിപ്പാല്‍ നവജാത ശിശുക്കള്‍ക്കു നല്‍കുന്നതിന്‍റെ ദോഷങ്ങള്‍ പലതാണ്.

റബ്ബര്‍ മൂടികള്‍, ജലം എന്നിവ മൂലം കുപ്പിപ്പാല്‍ പെട്ടന്നു തന്നെ വൃത്തിഹീനവും അശുദ്ധവുമാകുന്നു.അതിവേഗം ഉപയോഗിക്കാത്ത പാല് പെട്ടെന്നു തന്നെ അശുദ്ധമാകുന്നു.

പാല്‍പ്പൊടി ഉപയോഗിക്കുന്ന കുട്ടികളില്‍ പോഷകാഹാരക്കുറവ് കാണുന്നു. അണു ബാധയിലൂടെ മുലക്കുപ്പികള്‍ കുട്ടികളില്‍ കുടല്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നു.

ഐ. എം. എസ് ആക്ട്, എന്നറിയപ്പെടുന്ന ദി ഇന്‍ഫന്‍റ് മില്‍ക്ക് സബ്സ്റ്റിട്യൂട്ട്സ്, ഫീഡിംഗ് ബോട്ടില്‍സ് ആന്‍ഡ് ഇന്‍ഫന്‍റ് ഫുഡ്സ് ഭേദഗദി ആക്ട് എന്ന നിയമ പ്രകാരം പാലിനു പകരമുള്ള വസ്തുക്കള്‍, മുലക്കുപ്പി, ശിശു ഭക്ഷണം എന്നിവയുടെ പരസ്യവും പ്രോത്സാഹനവും നിരോധിച്ചിരിക്കുന്നു.

സംഭാവന തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഈ ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി നടത്തുന്ന പ്രേരണയും നിരോധിച്ചിരിക്കുന്നു.( ഐ. എം. എസ്. ആക്ട്, സെക്ഷന്‍ 10)

ഐ. എം. എസ്. ആക്ടിലെ 3,4,5,7,8,9,10,11(2) സെക്ഷനിലെ വ്യവസ്തകള്‍ ലംഘിക്കുന്നത് മൂന്നു വര്‍ഷം വരെ ജയില്‍ വാസമോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റകൃത്യമാണ്( ഐ. എം. എസ്. ആക്ട്, സെക്ഷന്‍ 20).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :