പ്രധാന താള്‍ > ആത്മീയം > തീര്‍ത്ഥാടനം > പുണ്യയാത്ര > സത്യം ശിവം സുന്ദരം സത്യസായി ബാബ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സത്യം ശിവം സുന്ദരം സത്യസായി ബാബ
WDWD
ഒട്ടേറേ സൌജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ധര്‍മ്മ സ്ഥാപനങ്ങളുടെയും അധിപന്‍ കൂടിയാണ് ബാബ. ഇതിനൊപ്പം ലോകമെമ്പാടും 166 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 10000 സെന്‍ററുകളിലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.

സായി ദൈനംദിന പരിപാടികള്‍

സത്യസായി ബാബയുടെ ആശ്രമങ്ങളിലെ ദിനചര്യകള്‍ ആരംഭിക്കുന്നത് ഓം മന്ത്രം ഉരുക്കഴിക്കുക, പ്രഭാത പ്രാര്‍ത്ഥന എന്നിവയോടെയാണ്. ഇതിനു ശേഷം വേദോച്ചാരണവും ഉണ്ട്. നഗരസങ്കീര്‍ത്തന (പ്രഭാതപ്രാര്‍ത്ഥന)യും രണ്ടു തവണ ഭജനയും ഒരു തവണ വിശ്വാസികള്‍ക്ക് ബാബയുടെ ദര്‍ശനവുമുണ്ട്.

ദര്‍ശന സമയത്ത് ബാബ വിശ്വാസികള്‍ക്ക് ഇടയിലൂടെ നടക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുന്നു. കത്തുകള്‍ സ്വീകരിക്കുകയും, വിഭൂതിയുണ്ടാക്കി വിതരണം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് വ്യക്തികളെയോ സംഘങ്ങളെയോ കൂടിക്കാഴ്ചക്കു വേണ്ടി ക്ഷണിക്കുന്നു. തുടര്‍ന്ന് അവരുമായി സംവദിക്കുകയും അവരുടെ ജീവിതത്തേപ്പറ്റി ബാബ വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. ദര്‍ശനം നേടുന്നതുകൊണ്ട് ആത്മീയ നേട്ടങ്ങളുണ്ടെന്ന് ബാബ അവകാശപ്പെടുന്നു, ഹിന്ദുക്കള്‍ പൊതുവായി സന്ന്യാസികളെ ഗുരുക്കന്മാരായാണ് കാണുന്നത്.

“ഞാന്‍ ദൈവമാണ്. നിങ്ങളും ദൈവമാണ്. നിങ്ങള്‍ക്കും എനിക്കും ഇടയിലുള്ള ഒരേയൊരു വ്യത്യാസം എനിക്കതേക്കുറിച്ച് അറിയാം. നിങ്ങള്‍ക്ക് അതേക്കുറിച്ച് ഒന്നുമറിയില്ല എന്നതാണ്.” ബാബയുടെ വ്യക്തിത്വത്തെക്കുറിച്ചും ദൈവികതയേക്കുറിച്ചുമുള്ള ഒരു ചോദ്യത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞു.

ദക്ഷിണേന്ത്യയിലേക്കു നടത്തുന്ന ഒരു യാത്ര പുട്ടപ്പര്‍ത്തിയിലെ ബാബയുടെ ആശ്രമം സന്ദര്‍ശിക്കാതെ പൂര്‍ത്തിയാവില്ല. പുട്ടപ്പര്‍ത്തിയില്‍ ഒട്ടേറെ സ്ഥലങ്ങള്‍ കാണാനുണ്ട്. സത്യഭാമ ക്ഷേത്രം,
WDWD
ബാബ ജനിച്ച സ്ഥലത്തുള്ള ശിവക്ഷേത്രം, ചിത്രാവതി നദി, എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്ന കല്‍പ്പവൃക്ഷം, സായിബാബാ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവ അതില്‍ ചിലതാണ്.


എത്തിച്ചേരാനുള്ള മാര്‍ഗ്ഗം:

റോഡ്: ആന്ധ്രാപ്രദേശിലെ അനന്ത്‌പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയാണ് പുട്ടപ്പര്‍ത്തി. ഇതു റോഡുമാര്‍ഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു.

റെയില്‍: അനന്ത്‌പൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയാണ് പുട്ടപ്പര്‍ത്തി.

വ്യോമമാര്‍ഗ്ഗം: ഹൈദരാബാദ്, ബാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍. ബാംഗ്ലൂരില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരെയാണ് പുട്ടപ്പര്‍ത്തി.
വീഡിയോ കാണുക
<< 1 | 2 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഫോട്ടോഗാലറി
ഭഗവാന്‍ സത്യസായി ബാബ
കൂടുതല്‍
സപ്തശൃംഗി ദേവി, അര്‍ദ്ധ ശക്തിപീഠം  
പുരാതനമായ ബഗ്ലാമുഖി ക്ഷേത്രം  
ജഗന്നാഥ ക്ഷേത്രം  
വീര്‍ ഗോഗ്ഗദേവ്  
നാസിക്കിലെ കാലരാംമന്ദിര്‍  
മനുദേവി- ഖന്ദേഷിന്‍റെ ദേവത