ആദ്യം ശിവലിംഗം മാത്രം ഉണ്ടായിരുന്ന ഇവിടെ വലിയ ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. പേഷ്വാ രാജവംശം വന്‍ തുക ചെലവഴിച്ച് പിന്നീട് ക്ഷേത്രം നവികരിക്കുകയുണ്ടായി.
വിശ്വാസ പ്രകാരം ശ്രീരാമന്‍ പിതാവിന്‍റെ ശ്രാദ്ധം നടത്തിയത് ക്ഷേത്രത്തിന് സമീപമുള്ള രാമകുണ്ഡത്തിലാണ്. ഇതേതുടര്‍ന്ന് ലക്ഷക്കണക്കിന് വിശ്വാസികള്‍ ബന്ധുക്കളുടെ ശ്രാദ്ധത്തിനായി ഇവിടെ എത്തുന്നു. തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു. ശ്രാവണ മാസത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
എത്താനുള്ള മാര്‍ഗ്ഗം
റോഡ്: മുംബെയില്‍ നിന്ന് നാസിക്കിലേക്ക് 160 കിലോമീറ്ററും പൂനെയില്‍ നിന്‍ 210 കിലോമീറ്ററും ദൂരമുണ്ട്. ബസ്, ടാക്സി സര്‍വീസുകള്‍ എപ്പോഴുമുണ്ട്.
ട്രെയിന്‍: മുംബെയില്‍ നിന്ന് നാസിക്കിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ട്. പല നഗരങ്ങളില്‍ നിന്നും നാസിക്കിലെത്താന്‍ ട്രെയിന്‍ സര്‍വീസുകളുണ്ട്.
വിമാനം: അടുത്ത വിമാനത്താവളം പൂനെ(210 കിലോമീറ്റര്‍)
|