ഭഗവാന്‍ ശ്രീപരമേശ്വരനെ ആരാധിക്കുന്നവരുടെ അഭയസ്ഥാനമാണ് തമിഴ്നാട്ടിലെ ചിദംബരം ശ്രീ നടരാജ ക്ഷേത്രം. ശക്തിസ്വരൂപനാണ് ഇവിടുത്തെ ദേവന്‍.
പ്രണവമന്ത്രമായ ‘ഓം’ കാരമൂര്‍ത്തിയായാണ് ഇവിടെ നടരാജമൂര്‍ത്തി കുടികൊള്ളുന്നത് എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അതിനാല്‍തന്നെ ശിവഭക്തരുടെ പ്രധാന പൂജാ കേന്ദ്രമാണിവിടം.
ശിവ ഭഗവാന്‍റെ അഞ്ച് പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആകാശപ്രാധാന്യമുള്ള ക്ഷേത്രമാണിത്. ആന്ധ്രപ്രദേശിലെ ശ്രീ കാളഹസ്തി ക്ഷേത്രത്തിന് വായുപ്രാധാന്യവും കാഞ്ചീപുരത്തെ ക്ഷേത്രത്തിന് ഭൂമിപ്രാധാന്യവും തിരുവനൈകത്തെ ക്ഷേത്രത്തിന് ജലപ്രാധാന്യവും തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രത്തിന് അഗ്നിപ്രാധാന്യവുമാണുള്ളത്. അഗ്നിമൂല എന്ന് അറിയപ്പെടുന്ന ഇവിടെ ശിവ ഭഗവാന്‍ അഗ്നിജ്വാലയുടെ രൂപത്തിലാണ് എന്നാണ് വിശ്വാസം.
നാല് പ്രധാന ഗോപുരങ്ങളാണ് നടരാജ ക്ഷേത്രത്തിനുള്ളത്. ഇവയോരോന്നും വിധിപ്രകാരമുള്ള ദിക്കുകളെ അഭിമുഖീകരിക്കുന്നു. ശില്പചാതുര്യത്തിന്‍റെ മകുടോദാഹരണം കൂടിയാണ് ചിദംബരം നടരാജ ക്ഷേത്രം. നടനകലയുടെ ഇരിപ്പിടം കൂടിയായ ഇവിടുത്തെ ഓരോ കല്‍ത്തൂണുകളും ഭരതനാട്യത്തിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ മിഴിവോടെ വിരിയിക്കുന്നു. നടനത്തെ അതിന്‍റെ എല്ലാ ഭാവങ്ങളോടും പ്രകടിപ്പിച്ചതിനാലാണ് ശിവഭഗവാനെ നടരാജന്‍ എന്ന് വിളിക്കുന്നത്.
|