മറാത്ത ഭരണകാലത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്ന ക്ഷേത്രം ഭോണ്‍സ്‌ലെ രാജവംശത്തിന്‍റെ കുല ദൈവമാണ്.തന്‍റെ പരമ ഭക്തനായ ഛത്രപതി ശിവജിക്ക് ദേവി അനുഗ്രഹിച്ച് സമ്മാനിച്ചതാണ് ഭവാനി വാള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 270 മീറ്റര്‍ ഉയരത്തില്‍ ബാലഘട്ട് കുന്നിലാണ് സ്ഥിതി ചെയ്യുന്നത്.ധാരാളം പുളിമരങ്ങളുണ്ടായിരുന്ന ഈ പ്രദേശം ചിഞ്ച്‌പൂര്‍ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് തുല്‍ജാ ഭവാനിയുടെ പേരില്‍ പ്രശസ്തമായ ക്ഷേത്രം തുല്‍ജാപൂര്‍ എന്നറിയപ്പെട്ടു.ഇപ്പോള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.നവരാത്രി ദിനമാണ് ക്ഷേത്രത്തില്‍ ഏറ്റവും പ്രധാനം.
താമസം
തീര്‍ത്ഥാടകര്‍ക്ക് താമസം സൌകര്യം ക്ഷേത്ര ട്രസ്റ്റ് ഒരുക്കുന്നു.ക്ഷേത്ര ട്രസ്റ്റിന്‍റെ ധര്‍മ്മശാലയില്‍ തീര്‍ത്ഥാടകര്‍ക്ക് സൌജന്യമായി താമസിക്കാം. തുല്‍ജാപൂരില്‍ മറ്റ് നിരവധി ഹോട്ടലുകളും ധര്‍മ്മശാലകളും ഉണ്ട്.
എത്താനുള്ള മാര്‍ഗ്ഗം
റോഡ് : തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ തുല്‍ജാപൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള നല്‍ദര്‍ഗില്‍ ഇറങ്ങുക. ഇവിടെ രണ്ട് റോഡുകള്‍ കാണാനാകും.ഇതി ഒരു റോഡ് ഷോലാപൂരിലേക്കും മറ്റൊന്ന് തുല്‍ജാപൂരിലേക്കുമാണ്.വടക്ക്,പടിഞ്ഞാറ് പ്രദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഷോലാപൂരിലോ ഒസാമനാബാദിലോ ആകും ഇറങ്ങുക.
ഷോലാപൂര്‍ തുല്‍ജാപൂരില്‍ നിന്നും 44 കിലോമീറ്ററും ഒസാമനാബാദ് 18 കിലോമീറ്ററും അകലെയാണ്. രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് നാഗ്പൂര്‍ വഴിയോ ലാത്തൂര്‍ വഴിയോ വരാനാകും. തുല്‍ജാപൂരില്‍ നിന്ന് നാഗ്‌പൂരിലേക്ക് 560 കിലോമീറ്ററും ലാത്തൂരിലേക്ക് 75 കിലോമീറ്ററും ആകും ദൂരം. ഷോലാപൂര്‍, ഒസാമനാബാദ്, നല്‍ദര്‍ഗ് എന്നിവിടങ്ങളില്‍ നിന്ന് തുല്‍ജാപൂരിലേക്ക് 10 മിനിട്ട് ഇടവിട്ട് ബസ് സര്‍വീസുണ്ട്.
തീവണ്ടി: തുല്‍ജാപൂരിന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഷോലാപൂര്‍ ആണ്. ഇവിടെ നിന്ന് 44 കിലോമീറ്റര്‍ ദൂരമുണ്ട് തുല്‍ജാപൂരിലേക്ക്.
വിമാനം: ഏറ്റവും അടുത്ത വിമാനത്താവളം പൂനെ ആണ്.വിമാനമാര്‍ഗ്ഗം വരാന്‍ പൂനെയിലോ ഹൈദ്രാബാദിലോ ഇറങ്ങിയ ശേഷം തീവണ്ടിയിലോ ബസിലോ തുല്‍ജാപൂരിലെത്താം.
|