പ്രധാന മുറി (ഗര്‍ഭഗൃഹം)യില്‍ കടന്നാല്‍ തുല്‍ജാഭവാനിയുടെ സ്വയംഭൂവായ വിഗ്രഹം കാണാന്‍ കഴിയും. അലങ്കരിച്ച വിഗ്രഹം സിംഹാസനത്തില്‍ സ്ഥാപിക്കപ്പെട്ട നിലയിലായിരിക്കും കാണാന്‍ കഴിയുക.ദേവീ വിഗ്രഹം കാണുന്നത് തന്നെ മനസിന് ശാന്തി നല്‍കുന്നു.ഗര്‍ഭ ഗൃഹത്തിന് സമീപം വെള്ളി കൊണ്ടുള്ള കട്ടില്‍ കാണാന്‍ കഴിയും.ഭാവാനി ദേവി പള്ളികൊള്ളുന്നത് ഇവിടെയാണ്.ഇതിന് എതിര്‍ ദിശയില്‍ ഒരു ശിവ ലിംഗം കാണാന്‍ കഴിയും.ഭവാനി ദേവിയും ശിവ ഭഗവാനും എതിര്‍ ദിശകളില്‍ ഇരിക്കുന്നതും കാണാനാകും.
ക്ഷേത്രത്തിലെ സ്തൂപങ്ങളില്‍ ഒന്നില്‍ ഒരു വെള്ളി മോതിരം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.ചൂട് മൂലം ശരീര വേദനയുണ്ടായാല്‍ ഈ മോതിരത്തില്‍ തുടര്‍ച്ചയായി ഏഴ് ദിവസം സ്പര്‍ശിച്ചാല്‍ മാറുമെന്നാണ് വിശ്വാസം.
ഛത്രപതി ശിവജി മഹാരാജ് തുല്‍ജാഭവാനിയുടെ വലിയ ഭക്തനായിരുന്നു. ക്ഷേത്രത്തില്‍ ശകുന്‍വന്തി എന്ന് പേരുളള ഉരുണ്ട ശിലയുണ്ട്.ഈ ശിലയ്ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.ഈ ശിലയുടെ പുറത്ത് കൈ കൊണ്ട് സ്പര്‍ശിച്ച ശേഷം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ശിലയുടെ നീക്കത്തില്‍ നിന്ന് ഉത്തരങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.ഉത്തരം ശുഭകരമെങ്കില്‍ ശില വലത് ഭാഗത്തേക്കാകും നീങ്ങുക.ഉത്തരം അശുഭമാണെങ്കില്‍ ഇടത് ഭാഗത്തേക്കാകും ശില നീങ്ങുക.ശില അനങ്ങാതെ നില്‍ക്കുകയാണെങ്കില്‍ കാര്യം വളരെ മെല്ലെ മാത്രമേ നടക്കൂ എന്നര്‍ത്ഥം.ശിവജി മഹാരാജ് യുദ്ധത്തിന് പോകും മുന്‍പ് ഈ ശിലയോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നു.
ഈ ശിലയ്ക്ക് അപ്പുറം ജന്ദര്‍ഖാന ഉണ്ട്.ദേവിയുടെ ആഭരണങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. ഉത്സവ സമയങ്ങളില്‍ ആഭരണങ്ങള്‍ ദേവിയെ അണിയിക്കുന്നു. ആഭരണങ്ങളില്‍ ഒന്ന് സ്വര്‍ണ്ണ മാലയാണ്. സ്വര്‍ണ്ണത്തിലുളള 108 വിഗ്രഹങ്ങള്‍ ഈ മാലയിലുണ്ട്.ഛത്രപതി ശിവജി ഭവാനി ദേവിക്ക് സമര്‍പ്പിച്ചതാണ് ഈ മാല.
|