വിജയം, സമ്പത്ത്, അഭിവൃദ്ധി എന്നിവയുടെ ദേവതകളാണ് ബുദ്ധിയും സിദ്ധിയും. ഇവരോടൊപ്പം വലത്തേക്ക് വളഞ്ഞ തുമ്പിയുള്ള ഗണേശ ഭാവവും അതിവിശിഷ്ടമെന്നാണ് വിശ്വാസം. സാധാരണ ഗണേശ വിഗ്രഹങ്ങളുടെ തുമ്പി ഇടത്തേക്ക് വളഞ്ഞാണ് കാണാറുള്ളത്.
സിദ്ധിവിനായകന്‍റെ ശ്രീകോവില്‍ പലതവണ പരിഷ്കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോഴുള്ള കല്ലില്‍ തീര്‍ത്ത മനോഹരമായ ശ്രീകോവില്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാഴ്ച നീണ്ട പൂജകളുണ്ടായിരുന്നു.
പഴയ ക്ഷേത്രം 1801 നവംബര്‍ 19 ന് ആണ് പ്രവര്‍ത്തനം തുടങ്ങിയത്- ഹിന്ദു കലണ്ടര്‍ പ്രകാരം ശകവര്‍ഷം 1723 ലെ ദുര്‍മുഖ് സംവത്സരത്തിലെ കാര്‍ത്തിക ശുദ്ധ ചതുര്‍ദ്ദശിക്ക്. ക്ഷേത്രം നിര്‍മ്മിതി 3.60 സ്ക്വയര്‍ മീറ്ററില്‍ പരന്ന് കിടക്കുന്നു. താഴത്തെ നിലയ്ക്ക് 450 എം എം കനമുള്ള ഇഷ്ടിക കെട്ടും പഴയ രീതിയിലുള്ള ഗോപുരവും അതിനുമുകളില്‍ കലശവും ഉണ്ട്. ഗോപുരത്തിനു ചുറ്റും അഴികളോട് കൂടിയ പാരപ്പറ്റ് കെട്ടിയിരിക്കുന്നു. ക്ഷേത്രത്തിന്‍റെ അടിവശം റോഡിന് സമാന്തരമാണ്.
പ്രഭാദേവിയില്‍, തിരക്കേറിയ കാകാസാഹെബ് ഗാഡ്ജില്‍ റോഡിനും എസ്. കെ. ബോലെ റോഡിനും അടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാട്ടുംഗ അഗ്രി സമാജത്തിലെ ദിവംഗതയായ ദേവുബായി പട്ടേല്‍ എന്ന ധനിക മുതല്‍ മുടക്കി വിതുഭായ് പട്ടേല്‍ എന്ന കരാറുകാരനെ കൊണ്ട് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം.
|