മഹേശ്വര പുത്രനായ ഗണപതിക്ക് ഹൈന്ദവാചാരം അനുസരിച്ച് പ്രഥമ സ്ഥാനമാണുള്ളത്. അനേകായിരങ്ങള്‍ ഗണപതി ഭഗവാനെ ഭക്തിപുരസ്സരം ആരാധിക്കുന്നു.
മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം പ്രശസ്തമാണ്. ഇവിടുത്തെ ഗണപതി വിഗ്രഹം സവിശേഷമാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ഗണപതി വിഗ്രഹത്തിന് 2.5 അടി (750 എം എം) ഉയരവും രണ്ട് അടി (600 എം എം) വീതിയുമാണുള്ളത്.
ഗണപതിയുടെ തുമ്പിക്കൈ വലത് ഭാഗത്തേക്കാണ് വളഞ്ഞിരിക്കുന്നത്. മുകളിലത്തെ വലത്, ഇടത് കൈകളില്‍ താമരയും മഴുവും താഴത്തെ വലത്, ഇടത് കൈകളില്‍ ജപമാലയും ഒരു കിണ്ണം നിറയെ മോദകവും പിടിച്ചിരിക്കുന്നു. ഇടത് തോളില്‍ നിന്ന് വയറിന്‍റെ വലത് ഭാഗത്തേക്ക് പൂണൂലിനെ പോലെ തോന്നിക്കുന്ന സര്‍പ്പരൂപം വിഗ്രഹത്തിന് അപൂര്‍വ്വ ഛായ നല്‍കുന്നു.
സിദ്ധിവിനായക വിഗ്രഹത്തിന്‍റെ തിരു നെറ്റിയില്‍ ശിവന്‍റെ തൃക്കണ്ണിനെ അനുസ്മരിപ്പിക്കുന്ന ഒരു കണ്ണുമുണ്ട്. വിനായക വിഗ്രഹത്തിന്‍റെ രണ്ട് വശങ്ങളിലുമായി ദേവിമാരായ ബുദ്ധിയെയും സിദ്ധിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിമാര്‍ പിന്നില്‍ നിന്ന് ഗണേശ വിഗ്രഹത്തെ എത്തി നോക്കുന്ന നിലയിലാണ്. ഈ ദേവിമാര്‍ക്കൊപ്പം ഗണേശന്‍ ഉള്ളതിനാലാണ് ഈ ക്ഷേത്രം സിദ്ധി വിനായക ക്ഷേത്രമെന്ന് അറിയപ്പെടുന്നത്. പരിശുദ്ധി, വിജയം, ധനം, അഭിവൃദ്ധി എന്നിവയുടെ പ്രതീകങ്ങളാണ് ഈ ദേവിമാര്‍.
ഫൊട്ടോഗാലറി
|