ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല.കോടിക്കണക്കിന് ഭക്തര്‍ ഇവിടെ ഓരോ വര്‍ഷവും എത്തുന്നു .മെക്കയിലെ ഹജ്ജ് കഴിഞ്ഞാല്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ശബരിമല തീര്‍ഥാടനം. അയ്യപ്പന്‍ (ധര്‍മ്മശാസ്താവ്) ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ജനുവരി വരെയുള്ള തീര്‍ത്ഥാടനകാലത്ത് ഏകദേശം അഞ്ചു കോടി ഭക്തര്‍ ശബരിമല സന്ദര്‍ശിച്ചു എന്നാണ് കണക്കാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല.കേരള തമിഴ്നാട് അതിര്‍ത്തിയിലെ സഹ്യപര്‍വ്വതനിരകളിലാണ് ഈ ക്ഷേത്രം .പതിനെട്ട് മലകളുടെ നടുവിലായി പൂങ്കാവനത്തിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.അയ്യപ്പ പൂജയ്ക്കായി പരശുരാമ മഹര്‍ഷിയാണ് ശബരിമലയില്‍ അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം.പരമശിവനും വിഷ്ണുവിനും ജനിച്ച മകനാണ് ശ്രീ അയ്യപ്പന്‍. ഭസ്മാസുരനെ വധിക്കുന്നതിനായി മോഹിനി രൂപം പൂണ്ട വിഷ്ണുവില്‍ ശിവന്‍ അനുരക്തനായി.അങ്ങനെ ശ്രീ അയ്യപ്പന്‍ ഭൂജാതനായി.പിന്‍ഗാമിയെ ലഭിക്കാനായി പ്രാര്‍ത്ഥന നടത്തിയിരുന്ന പന്തളം രാജാവ് വേട്ടയ്ക്കായി വരാറുള്ള കാട്ടില്‍ ശിവനും വിഷ്ണുവും ആ സുന്ദരബാലനെ ഉപേക്ഷിച്ചു .പന്തളം രാജാവ് ആ കുട്ടിയെ സ്വീകരിക്കുകയും നല്ല ഒരു പോരാളിയും ജ്ഞാനിയുമായി വളര്‍ത്തുകയും ചെയ്തു.ഫോട്ടോ ഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക |