കൊല്ലം ആലപ്പുഴ ജില്ല അതിര്‍ത്തിയില്‍ കായം കുളത്തിനു അടുത്താണ് ഓച്ചിറ. ദേശീയ പാതയില്‍ നിന്നു തന്നെ ക്ഷേത്ര വളപ്പിലേക്ക് കടക്കാം.
ഇവിടെ പന്ത്രണ്ട് വിളക്ക് മഹോത്സവം നടക്കുകയാണ്. വൃശ്ചികോത്സവം എന്നാണിതിന്‍റെ മറ്റൊരു പേര്‍ വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി 'ഭജനം പാര്‍ക്കുക എന്തുള്ളതാണ് ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്.
ഓയ്മന്‍ ചിറ ഓച്ചിറ ആയി എന്നാണ് സ്ഥല നാമ സങ്കല്പം.ഓം ചിറ ഓച്ചിറയായി എന്നാണ് പ്രബലമായ മറ്റൊരു വിശ്വാസം. ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു പരബ്രഹ്മം എന്ന നാമം അന്വര്‍ത്ഥമാക്കുന്ന മറ്റൊന്ന്.
ഇവിടെ ശ്രീകോവിലോ പ്രതിഷ്‌ഠയോ പൂജയോ ഇല്ല . കിഴക്കേ ഗോപുരകവാടം മുതല്‍ 36ഏക്കറില്‍ രണ്ട് ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്‍പം.മിഥുന മാസത്തിലെ ഓച്ചിറക്കളിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം .ദരിദ്രര്‍ക്കും രോഗികള്‍ക്കും യാചകര്‍ക്കുമായുള്ള "കഞ്ഞിപ്പകര്‍ച്ച പ്രധാന നേര്‍ച്ചയാണ്.
|