പ്രത്യേകതകള്‍
കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. വാസ്തു വിദ്യയില്‍ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികള്‍ക്ക് മാത്രമേ ഇത്തരമൊരു അപൂര്‍വ രചന ചെയ്യാന്‍ കഴിയുകയുള്ളു. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം.
മറ്റൊന്ന് ചെങ്ങന്നൂര്‍ കൂത്തന്പലമാണ്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.
വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാന്‍ ദര്‍ശനം നല്‍കിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്‍െറ അഷ്ടമി ദര്‍ശനത്തിനും ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ വേണ്ടി ഭാരതത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.
|