പ്രധാന താള്‍ > ആത്മീയം > മതം > ആരാധനാലയങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുതല കാക്കും അമ്പലം - അനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം
ഐതീഹ്യ

മഹാവിഷ്ണുവിന്‍റെ ഭക്തനായ വില്ല്വമംഗലം സ്വാമികള്‍ അമ്പലത്തിലെത്തി പ്രായശ്ഛിത്തകര്‍മ്മം ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൃഷ്ണഭഗവാന്‍ ഒരു ബാലന്‍റെ വേഷത്തിലെത്തി സ്വാമികളെ ശല്ല്യപ്പെടുത്തി. ബാലന്‍റെ വികൃതികൊണ്ട് ബുദ്ധിമുട്ടിയ സ്വാമികള്‍ ഇടത്തെ കൈകൊണ്ട് ബാലനെ പിടിച്ചുതള്ളുകയും അടുത്തുള്ള ഒരു ഗുഹയിലേക്ക് ബാലന്‍ അപ്രത്യക്ഷനാവുകയും ചെയ്തു. കുട്ടി അപ്രത്യക്ഷനായപ്പോഴാണ് സ്വാമികള്‍ക്ക് കാര്യം മനസ്സിലായത്.

ബാലന്‍ അപ്രത്യക്ഷനായ ഗുഹ ഇന്നും ഇവിടെയുണ്ട്. പക്ഷെ അതിന്‍റെ കവാടത്തില്‍ ഒരു മുതല കാവല്‍ നില്‍ക്കുന്നുണ്ട്. ഈ മുതലയുടെ സാന്നിധ്യം ഒരുപാടുപേരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. വളരെ ശാന്തമായും സൗഹൃദപരമായുമാണ് മുതലയുടെ പെരുമാറ്റം.

ഈ മുതലയെ സംബന്ധിച്ചും ഒരു ഐതീഹ്യം നിലവിലുണ്ട്. ഈ തടാകത്തില്‍ ഒരേസമയം ഓരേയൊരു മുതലയെ കാണുകയുള്ളൂവെന്നും ഒരെണ്ണം ചത്തുകഴിഞ്ഞാല്‍ വേറൊരെണ്ണം തടാകത്തില്‍ പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം.

ഈ അമ്പലത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ വിഗ്രഹത്തെ സംബന്ധിച്ചാണ്. ഇവിടെ ആദ്യമുണ്ടായിരുന്ന വിഗ്രഹം ലോഹത്തിലോ കല്ലിലോ നിര്‍മ്മിച്ചതായിരുന്നില്ല. എഴുപതിലധികം മുരന്നുകള്‍ ചേര്‍ത്തുള്ള കടും ശര്‍ക്കരയോഗം എന്ന വസ്തു കൊണ്ടാണ് നിര്‍മ്മിച്ചതായിരുന്നു.

1972-ല്‍ ഈ വിഗ്രഹം മാറ്റി പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഇപ്പോള്‍ വീണ്ടും കടുംശര്‍ക്കരയോഗം കൊണ്ടുള്ള വിഗ്രഹം പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

കാസര്‍കോട് നിന്ന് 11 കി.മീ വടക്കോട്ട് ദേശീയപാതയിലൂടെ സഞ്ചരിച്ച് കുമ്പഴയിലെത്തിവേണം ക്ഷേത്രത്തിലേക്ക് പോകാന്‍.
<< 1 | 2 
കൂടുതല്‍
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം
ചോറ്റാനിക്കര ക്ഷേത്രം
ശ്രീകോവിലില്‍ രണ്ട് പ്രതിഷ്ഠയുള്ള ആദംപള്ളിക്കാവ്
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം
ആറ്റുകാല്‍ ക്ഷേത്രോല്പത്തി
പി ആര്‍ ഡി എസ് തീര്‍ഥാടനം