പ്രധാന താള്‍ > ആത്മീയം > മതം > ആരാധനാലയങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുതല കാക്കും അമ്പലം - അനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം

വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ക്കും വ്യത്യസ്ത രീതിയിലുള്ള ക്ഷേത്രങ്ങള്‍ക്കും പേരു കേട്ടതാണ് വടക്കന്‍ കേരളം അവിടെ ഒരു മുതല കാവല്‍ കിടക്കുന്ന ഒരമ്പലമുണ്ട്. കാസര്‍കോട് ജില്ലയിലെ അനന്തപുരത്ത് തടാകത്തിന് നടുവിലുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഈ വിചിത്രത.

പ്രകൃതിയുമായി ആഴത്തില്‍ ഇണങ്ങിനില്‍ക്കുന്ന ഈ അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ പത്മനാഭസ്വാമിയാണ്.

അനന്തപത്മനാഭന്‍റെ യഥാര്‍ത്ഥ വസതിയായി കരുതുന്ന ഈ തടാകക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിലാണ് പണിതതെന്ന് കരുതുന്നു. തിരുവനനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ, അനന്തന്‍റെ മേല്‍ വിഷ്ണു ശയിക്കുന്ന രീതിയിലാണ്. എന്നാല്‍ ഇവിടെ ശ്രീപത്മനാഭന്‍ ഇരിക്കുകയാണ് ചെയ്യുന്നത്.

പുരാണ ഇതിവൃത്തങ്ങളെ അടിസ്ഥാനമാക്കി ശ്രീകോവിലിലെ പുറംചുമരില്‍ വരച്ചിരിക്കുന്ന ചുമര്‍ചിത്രങ്ങള്‍ ആകര്‍ഷകമാണ്. ശ്രീകോവിലിന് ചുറ്റും ചതുരാകൃതിയിലുള്ള തടകാം പ്രകൃതിയുടെ ശില്പ ചാതുര്യം വിളിച്ചോതുന്നു.
1 | 2  >>  
കൂടുതല്‍
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം
ചോറ്റാനിക്കര ക്ഷേത്രം
ശ്രീകോവിലില്‍ രണ്ട് പ്രതിഷ്ഠയുള്ള ആദംപള്ളിക്കാവ്
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം
ആറ്റുകാല്‍ ക്ഷേത്രോല്പത്തി
പി ആര്‍ ഡി എസ് തീര്‍ഥാടനം