പ്രധാന താള്‍ > ആത്മീയം > മതം > ആരാധനാലയങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുട്ടം സെന്‍റ് മേരീസ് പള്ളിയിലെ ദിവ്യ മാതാവ്
ടി ശശി മോഹന്‍
Portugese architecture i nMuttom st maries church
WDWD
പോര്‍ച്ചുഗീസ് വാസ്തു വിദ്യ

പതിനാറാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ത്ഥത്തിലാണ് ഇന്ന് കാണുന്ന പള്ളി പണിഞ്ഞത്. പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പകലയുടെ ഉത്തമ നിദര്‍ശനമാണ് പള്ളിയുടെ കവാടവും മദ്‌ബഹയും. അള്‍ത്താരയിലെ വര്‍ണ്ണാഭമായ ശില്‍പ്പവേലകള്‍ പോര്‍ച്ചുഗീസ് ശില്‍പ്പകലയുടെ ശൈലിയിലുള്ളതാണ്.

1934 - 41 കാലത്ത് ഒരിക്കല്‍ കൂടി ചെറിയ തോതില്‍ പള്ളി പുതുക്കിപ്പണിഞ്ഞു. അന്ന് ചെങ്കല്‍ ഭിത്തികള്‍ വെട്ടി കുറച്ചുകൂടി വലിയ വാതിലുകളും ജനാലകളും സ്ഥാപിക്കുകയാണ് പ്രധാനമായി ചെയ്തത്.

1542 ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഗോവയിലും കേരളത്തിലും സന്ദര്‍ശിച്ച കൂട്ടത്തില്‍ മുട്ടത്തും എത്തിയിരുന്നു. അന്ന് അദ്ദേഹം മരിച്ച ഒരു കുഞ്ഞിനെ പുനരുജ്ജീവിപ്പിച്ചു. കുട്ടിയെ ഉയിര്‍പ്പിച്ച സ്ഥലത്ത് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം ഒരു കുരിശ് സ്ഥാപിക്കുകയുണ്ടായി.

അതാണ് മുട്ടത്ത് പള്ളിയില്‍ ഇന്നു കാണുന്ന തെക്കേ കുരിശ്. പരിശുദ്ധ ദൈവമാതാവിന്‍റെ വണക്ക പുസ്തകത്തിലും മുട്ടത്ത് പള്ളിയില്‍ നടന്ന ദിവ്യാല്‍ഭുതങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്.

മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ രക്ഷയുടെ പ്രതീകമായി പരിശുദ്ധ മറിയം പരിലസിക്കുന്നു. മറിയത്തിന്‍റെ മാതൃസഹജമായ പരിലാളനവും പരിപാലനവും അനുഗ്രഹങ്ങളും മുട്ടത്ത് എത്തി മുട്ടുകുത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്നു.

നിഷ്കളങ്കമായ ഒരു ജീവിതത്തിനു വേണ്ടി ജീവിത പാതയിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള കൃപാ കടാക്ഷങ്ങള്‍ക്കായി ജീവിതത്തിലെന്നും ഈ ദിവ്യമാതാവിന്‍റെ മാധ്യസ്ഥവും നന്മ നിറഞ്ഞ സാന്നിധ്യവും ഉണ്ടാകാനായി ആയിരക്കണക്കിന് സത്യവിശ്വസികളോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം.

മുട്ടം പള്ളിയിലേക്കുള്ള വഴി

എറണാകുളം ആലപ്പുഴ ദേശീയ പാതയില്‍ എറണാകുളത്തു നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ അകലെ കിഴക്കു മാറിയാണ് ചേര്‍ത്തല ടൌണ്‍. ആലപ്പുഴ നിന്നും ഏതാണ്ട് ഇതേ ദൂരമാണ്. ചേര്‍ത്തല ടൌണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് മുട്ടം പള്ളി. ചേര്‍ത്തലയിലെ ബൈപ്പാസ് റോഡില്‍ ദീപിക ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ടുള്ള റോഡില്‍ ഒരു കിലോമീറ്റര്‍ പോയാല്‍ പള്ളിയുടെ സമീപത്തെത്താം.




 << 1 | 2 | 3 | 4   
കൂടുതല്‍
സവിശേഷതയാര്‍ന്ന പുത്തൃക്കോവില്‍ ക്ഷേത്രം
ഇരുനിലംകോട് ഗുഹാക്ഷേത്രം
തായങ്കാവ് ശാസ്താക്ഷേത്രം
വൈവാഹിക സൗഖ്യം ഏകുന്ന സൂര്യച്ചിറ ശിവപാര്‍വതി
വൈക്കം മഹാദേവക്ഷേത്രം
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം