പ്രധാന താള്‍ > ആത്മീയം > മതം > ആരാധനാലയങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുട്ടം സെന്‍റ് മേരീസ് പള്ളിയിലെ ദിവ്യ മാതാവ്
ടി ശശി മോഹന്‍
Muttan church amalobhava nmatha
WDWD
ചരിത്ര

മുട്ടം സെന്‍റ് മേരീസ് ഫെറോന പള്ളിക്ക് 1000 കൊല്ലത്തോളം പഴക്കമുണ്ട്. അക്കാലത്ത് ചേര്‍ത്തല, പള്ളിപ്പുറം, കോക്കമംഗലം തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം കോക്കമംഗലം ഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത്.

വിശുദ്ധ തോമാശ്ലീഹ സുവിശേഷ ദൌത്യവുമായി കൊടുങ്ങല്ലൂരില്‍ നിന്ന് കോക്കമംഗലത്തും എത്തുകയുണ്ടായി. ചേര്‍ത്തലയിലെ മുട്ടത്തങ്ങാടി അക്കാലത്ത് അറിയപ്പെടുന്ന വ്യാപാര കേന്ദ്രമായിരുന്നു. ജൂത വ്യാപാരികളും അവിടെ താമസിച്ചിരുന്നു. അന്ന് അവിടെ യഹൂദ ദേവാലയം നിന്നിരുന്ന സ്ഥലമാണ് പള്ളിക്കര എന്ന പേരില്‍ അറിയപ്പെട്ടത്.

തോമാശ്ലീഹ കോക്കമംഗലത്ത് ഒന്നര വര്‍ഷത്തോളം താമസിക്കുകയും കൃസ്ത്യാനികള്‍ക്കായി ഒരു ഇടവക പള്ളി പണിയിക്കുകയും ചെയ്തു. അതാണ് പള്ളിപ്പുറം പള്ളി. കാലക്രമേണ കോക്കമംഗലം കൃസ്ത്യാനികളുടെ അധീനതയിലായിത്തീര്‍ന്നു.

ഞായറാഴ്ച ഒത്തൊരുമിച്ച് വള്ളം കയറി പള്ളിപ്പുറം പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത് അവര്‍ക്കെല്ലാം ബുദ്ധിമുട്ടായി തോന്നിത്തുടങ്ങിയ കാലത്ത് ഒരിക്കല്‍ കോക്കമംഗലത്തുകാര്‍ എത്തുന്നതിനു മുമ്പ് പള്ളിയിലെ ദിവ്യബലി സമാപിച്ചു കഴിഞ്ഞിരുന്നു.

മുട്ടത്തും ഒരു പള്ളി വേണം എന്ന ചിന്താഗതി അങ്ങനെയാണ് ഉണ്ടായത്. ഒരാഴ്ച കൊണ്ട് മുട്ടത്ത് അങ്ങാടിയുടെ വടക്കേയറ്റത്ത് ഒരു ചെറിയ കപ്പേള പണികഴിപ്പിച്ചു. പിറ്റേ ഞായറാഴ്ച അദ്യ വിദ്യബലി അവിടെ അര്‍പ്പിക്കുകയും ചെയ്തു. ഇത് ക്രിസ്തു വര്‍ഷം 1023 ലായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്‍റെ പേരിലായിരുന്നു പള്ളിയുടെ സ്ഥാപനം.

 << 1 | 2 | 3 | 4  >> 
കൂടുതല്‍
സവിശേഷതയാര്‍ന്ന പുത്തൃക്കോവില്‍ ക്ഷേത്രം
ഇരുനിലംകോട് ഗുഹാക്ഷേത്രം
തായങ്കാവ് ശാസ്താക്ഷേത്രം
വൈവാഹിക സൗഖ്യം ഏകുന്ന സൂര്യച്ചിറ ശിവപാര്‍വതി
വൈക്കം മഹാദേവക്ഷേത്രം
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം