ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പുനരുദ്ധാരണം ഇരുപതാം നൂറ്റാണ്ടിന്‍റെ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ക്ഷേത്രത്തിന്‍റെ മഹത്വത്തിന് ഭൗതികമായി നാശങ്ങള്‍ വന്നു. എങ്കിലും ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവ ചൈതന്യത്തിനു ഒരു കുറവും വന്നില്ല.
1139 ല്‍ നടത്തപ്പെട്ട ദേവപ്രശ്നത്തോടുകൂടി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനു തുടക്കം കുറിച്ചു. പ്രശ്നവിധിയില്‍ യഥാവിഥി കാര്യങ്ങളും ക്ഷേത്രജീര്‍ണ്ണോദ്ധാരണവും നടത്തപ്പെട്ടു. മഹാദേവനും മഹാവിഷ്ണുവിനും ഉഗ്രനരസിംഹമൂര്‍ത്തിക്കും എല്ലാ പ്രായശ്ഛിത്തങ്ങളോടും കൂടി നവീകരണകലശവും നടത്തി. 1143 ല്‍ നടത്തിയ രണ്ടാമത്തെ ദേവപ്രശ്നത്തില്‍ മുമ്പ് നടത്തിയ എല്ലാ ക്രിയകളും സഫലമായെന്നും ദേവപ്രീതിയും, അനുഗ്രഹവും പൂര്‍ണ്ണമായി വന്നിരിക്കുന്നു എന്നും കണ്ടു. ഭാവിയില്‍ ചെയ്യേണ്ടത് ശിവനും, വിഷ്ണുവിനും ധ്വജപ്രതിഷ് ഠയാണ് എന്നു കാണുകയും ധ്വജ പ്രതിഷ്ഠ നടത്തുകയും വേദലക്ഷാര്‍ച്ചനകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഒരു ആനയെ വാങ്ങി ഭക്തജങ്ങള്‍ നടയിരുത്തി. വെട്ടത്ത് രാധാകൃഷ്ണ ഏറാടിയായിരുന്നു മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
തളിതേവരുടെ നീലകണ്ഠന്‍ എന്ന ആന 1992 ഡിസംബര്‍ ആറാം തീയതി രാത്രി തിരൂര്‍ കൂട്ടായിപുഴയില്‍ വച്ച് അകാരണമായി പൊലീസിന്‍റെ വെടിയേറ്റ് ചെരിഞ്ഞു. പിന്നീട് ക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയിട്ടില്ല.
|