ഒരു മതിലകത്ത് മൂന്ന് ക്ഷേത്രങ്ങള്‍ പ്രധാനമായ തളിമഹാദേവ ക്ഷേത്രത്തിനു പുറമേ ശ്രീകൃഷ്ണക്ഷേത്രവും ശ്രീ ഉഗ്രനരസിംഹ ക്ഷേത്രവും ഒരു മതിലകത്ത് ഉണ്ട്. ഈ മൂന്നു ക്ഷേത്രങ്ങളിലും പ്രത്യേകം നിത്യനിദാനങ്ങളും നടന്നു വരുന്നുണ്ട് എന്നതും തളിമഹാക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്.
തളിമഹാക്ഷേത്രത്തിലെ പ്രധാനദേവനായ ശിവന്‍ അര്‍ദ്ധനാരീശ്വരനായി ശക്തി പഞ്ചാക്ഷരി ധ്യാനത്തില്‍ കിഴക്കോട്ട് നടയായി നിലകൊള്ളൂന്നു. ഉപദേവന്മാരായി തേവാരത്തില്‍ ഗണപതി, തളി ഗണപതി, തിരുമാന്ധാം കുന്നു ഭഗവതി എന്നീ പ്രതിഷ്ഠകള്‍ നാലമ്പലത്തിനകത്തുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെയും ശ്രീ ഉഗ്രനരസിംഹക്ഷേത്രത്തിന്‍റെയും നടകള്‍ പടിഞ്ഞാറോട്ടാണ്.
ശ്രീകൃഷ്ണ ക്ഷേത്രം നാലമ്പലത്തിനകത്ത് ശ്രീ തിരുവളയനാട് അമ്മയുടെ പള്ളിവാള്‍ വച്ച് ആരാധിക്കുന്നു. മതിലകത്ത് ശാസ്താവ്, നാഗങള്‍, എരഞ്ഞിപുരാന്‍ എന്നീ ഉപദേവന്മാര്‍ക്കുപുറമെ സാമൂതിരി സ്വരൂപത്തിന്‍റെ ആരാധനാഭഗവതിമാരെയും, ചേരമാന്‍ പെരുമാള്‍ നല്‍കിയ വാളും വച്ച് ആരാധിച്ചുവരുന്നുണ്ട്. തളി മഹാക്ഷേത്രത്തിന്‍റെ നാലമ്പലത്തിനകത്ത് ഈശാനകോണില്‍ മുള അറയില്‍ വച്ച് ആരാധിച്ച് വരുന്ന തേവാരത്തില്‍ ഗണപതി പത്ത് കൈകളിലായി നാരങ്ങ, ഗദ, കരിമ്പുവില്ല്, തൃശൂലം, ചക്രം, താമര, പാശം, നീലോല്‍പലം, നെല്‍ക്കതിര്‍, സ്വന്തം കൊമ്പ് എന്നിവയും തുമ്പിക്കയില്‍ രത്നകലശവും ധരിച്ച് പത്നീസമേതനായി ഇരുന്നരുളുന്നു.
സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനും വിഘ്നങ്ങള്‍ അകലുവാനും വേണ്ടി എന്നും അനുഗ്രഹിക്കുന്ന മഹാഗണപതിയെ പ്രസാദിപ്പിക്കുന്നത് ഉത്തമമാണ് എന്നു വിശ്വസിക്കപ്പെടുന്നു. നിത്യമായി നടന്നുവരുന്ന അപ്പവും മഹാഗണപതിക്ക് വിശേഷമായി നടത്തുന്ന ഉദയാസ്തമന അപ്പവും ഇതിനു തെളിവാണ്. മഹാദേവനും, ശ്രീകൃഷ്ണ ഭഗവാനും ഒട്ടുമിക്ക ദിവസങ്ങളിലും ഉദയാസ്തമനപൂജ വഴിപാടായി നടന്നുവരുന്നു.
|