നരേന്ദ്രന്‍ വിവേകാന്ദനായി
ഉത്തരം തേടിയലഞ്ഞ നരേന്ദ്രന്‍ താമസിയാതെ ശ്രീരാമകൃഷ്ണ പരമഹംസന്‍റെ മുന്നിലെത്തി. ആത്മീയതുടെ ആഴങ്ങള്‍ ദര്‍ശിച്ച പരമഹംസന്‍ നരേന്ദ്രന്‍റെ ജ്ഞാനതൃഷ്ണ തിരിച്ചറിഞ്ഞു. തന്‍റെ ആത്മീയഗുരുവിലൂടെ നരേന്ദ്രന്‍ ഉത്തരങ്ങള്‍ തിരിച്ചറിഞ്ഞു.
ദയയല്ല സേവനതല്‍പരതയാണ് ഉണ്ടാവേണ്ടതെന്ന ു പഠിപ്പിച്ച പരമഹംസര്‍ തന്നെയാണ് തന്‍റെ ശിഷ്യന് വിവേകാനന്ദന്‍ എന്ന പേര് നിര്‍ദേശിച്ചത്. ലോകമറിഞ്ഞ ഒരു ആത്മീയ തേജസ് അവിടെ ഉദയം കൊള്ളുകയായിരുന്നു.
1886ല്‍ ശ്രീരാമകൃഷ്ണപരമഹംസന്‍റെ മരണശേഷം വിവേകാനന്ദന്‍ ഭിക്ഷാം ദേഹിയായി അഞ്ചു കൊല്ലം ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു.
നശിച്ചുപോയ സനാതന മൂല ്യങ്ങള്‍ക്കും കര്‍മ്മശേഷിക്കും വേണ്ടിയും സ്വയം ബലഹീനരെന്നു കരുതുന്ന ഇന്ത്യന്‍ ജനതയോട് അദ്ദേഹം സംസാരിച്ചു. അന്ധവിശ്വാസങ്ങളെയും ജാതി മേധാവിത്വത്തെയും അയിത്തം തുടങ്ങിയ അനാചാരങ്ങളെയും എതിര്‍ത്തു.
ഭയത്തില്‍ നിന്നുളേള മോചനമാണ് യഥാര്‍ത്ഥ അദ്ധ്യാത്മികത. എല്ലാ ദൗര്‍ബല്യങ്ങളെയും പാപവും മരണവും കര്‍മ്മദോഷങ്ങളുമായി കാണുന്ന അന്ധവിശ്വാസികളാകുന്നതിനേക്കാള്‍, നിരീശ്വരവാദിയാകുന്നതാണ് നന്ന് എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കിയ വിവേകാനന്ദന്‍, മതത്തിന്‍റെ കേന്ദ്ര ബിന്ദുവായി മനുഷ്യനെ കണ്ടു.
പിന്നീട് വിവേകാനന്ദന്‍ ആത്മീയ പ്രഭാഷണങ്ങളുമായി ലോകം ചുറ്റി. നിരവധിപ്പേര്‍ അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ഹിന്ദുമാനവീകതയെ ലോകത്തിന് പരിചയപ്പെടുത്താന്‍ വിവേകാനന്ദന് അവസരം ലഭിയ്ക്കുന്നത് ആ സമയത്താണ്. ഭാരതത്തിന്‍റെ ആധ്യാത്മികത ലോകത്തിന് മുമ്പില്‍ തുറന്നുകാണിയ്ക്കാന്‍ സ്വാമിജിയുടെ പര്യടനങ്ങള്‍ സഹായിച്ചു.
|