ഭാരതത്തിന്‍റെ ആദ്ധ്യ ാത്മിക നവോത്ഥാനത്തിന്‍റെ ചരിത്രത്തില്‍ തെളിഞ്ഞ കര്‍മ്മവും തീക്ഷ്ണ ജ്ഞാനപ്രഭയുംകൊണ്ട് അതിപ്രഭാവത്തോടെ ഉദിച്ച് നില്‍ക്കുന്ന സൂര്യനാണ് സ്വാമി വിവേകാനന്ദന്‍.
ചിക്കാഗോയിലെ ലോകമത സമ്മേളന വേദിയില്‍ നിന്ന് ഹൃദയങ്ങളെ തന്‍റെ അഗാധപാണ്ഡിത്യവും വാത്സല്യശബ്ദവും കൊണ്ട് കീഴടക്കിയ അപൂര്‍വ്വ പ്രതിഭയാണ് സ്വാമിജി.
1863 ജനുവരി 12ന് വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായി പില്‍ക്കാലത്ത് വിവേകാനന്ദന്‍ എന്ന് പ്രശസ്തനായ നരേന്ദ്രന്‍ ജനിച്ചു.
ഒരു മകനുവേണ്ടി ഒരുപാട് പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയ ദമ്പതികള്‍ക്ക് ഈശ്വരന്‍ കൊടുത്ത സൗഭാഗ്യമായിരുന്നു നരേന്ദ്രന്‍. ഇഷ്ടദേവനായ ശിവന്‍റെ അനുഗ്രഹമാണ് പുത്രഭാഗ്യം നല്‍കിയതെന്ന് വിശ്വസിച്ച അമ്മ അവനെ ബിലേശ്വരന്‍, ബിലേ എന്ന് പേരിട്ടു വിളിച്ചു.
അമ്മയുടെ ഈശ്വരഭക്തി ബാല്യത്തില്‍ തന്നെ നരേന്ദ്രനെ ഏറെ സ്വാധീനിച്ചു. ആറാം വയസില്‍ത്തന്നെ നരേന്ദ്രന്‍ രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കി.
അതോടൊപ്പം പലവിധം ചോദ്യങ്ങളും അവന്‍റെ പിഞ്ചു മനസില്‍ മൊട്ടിട്ടു തുടങ്ങി. ഏറെ നേരം ധ്യാനത്തിലമരുക നരേന്ദ്രന്‍റെ ശീലമായിരുന്നു.
ആരാണ് ഈശ്വരന്‍? എവിടെയാണ് ഈശ്വരന്‍? ഈ ചോദ്യങ്ങള്‍ നരേന്ദ്രനെ അലട്ടിക്കൊണ്ടിരുന്നു. അച്ഛന്‍റെ സുഹൃത്തുക്കളായ വ്യത്യസ്ത മതവിഭാഗക്കാരോടെല്ലാം അവന്‍ തന്‍റെ സംശയങ്ങള്‍ അവന്‍ പങ്കുവച്ചു. അവര്‍ക്കാര്‍ക്കും ആ ബാലന്‍റെ സംശയം തീര്‍ക്കാനായില്ല.
|