പ്രധാന താള്‍ > ആത്മീയം > മതം > ഹിന്ദു > സംഗീതം എന്ന മോക്ഷമാര്‍ഗം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സംഗീതം എന്ന മോക്ഷമാര്‍ഗം
ഈശ്വരന്‍ സംഗീതമാകുന്നു

എന്നാല്‍ സാമവേദത്തില്‍ നിന്ന്‌ സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവ്‌ സംഗീതത്തെ വാര്‍ത്തെടുത്തു എന്നാണ്‌ സംഗീത രത്നാകരം വിവക്ഷിക്കുന്നത്‌. ലോകം മുഴുവന്‍ വീണയിലൂടെ സംഗീതം മുഴക്കി വരവറിയിച്ച ബ്രഹ്മപുത്രനായിരുന്നു നാരദര്‍. അസുരനിഗ്രഹത്തിനായി ശിവനില്‍ നിന്ന്‌ ഉരുവമെടുത്ത ദുര്‍ഗ്ഗ ശിവനടത്തിലൂടെയാണ്‌ പുറത്തുവരുന്നത്‌. സംഗീതരസത്തിന്‍റെ പരമമായ ആനന്ദത്തിലാണ്‌ ദുര്‍ഗ്ഗയുടെ പിറവി.

ഹൈന്ദവദൈവങ്ങളുടെ രൂപങ്ങളിലെല്ലാം തന്നെ സംഗീത ഉപകരണങ്ങളും ഉണ്ടെന്നുള്ളതും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. ദൈവപ്രാപ്തിയിലേക്ക്‌ എത്താനുള്ള വഴിയായിട്ടാണ്‌ സംഗീതത്തെ കരുതിപ്പോരുന്നത്‌.

ത്രേതായുഗത്തിലെ വൈഷ്ണവ രൂപമായ ശ്രീരാമനെ പാടിപുകഴ്ത്തിയ ഹാനുമാന്‍ സംഗീത വിദ്യയില്‍ അദ്വതീയനായിരുന്നു. സംഗീതരസത്തില്‍ അലിഞ്ഞ്‌ പോയതിനാലാണ്‌ സരസ്വതിദേവിയുടെ ഭാഗമായി തന്നെ വീണമാറുന്നത്‌ എന്നാണ് സങ്കല്പം.

ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ തന്‍റെ ഓടക്കുഴലിലൂടെ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിനിര്‍ത്തിയിരുന്നു. സൃഷ്ടിയുടെ കര്‍ത്താവായ ബ്രഹ്മാവ്‌ സാമഗാനത്തില്‍ തത്പരനാണ്‌.
<< 1 | 2 
കൂടുതല്‍
ദീപം കൊളുത്തുമ്പോള്‍ അറിയേണ്ടത്
കര്‍ക്കിടകമാസത്തെ അടുത്തറിയാം
‘രാമ’ മന്ത്രത്തിന്‍റെ പ്രസക്തി
ശീലമാതൃകകളുടെ രാമായണം
ബലിതര്‍പ്പണം എന്ന ബാധ്യത
ഇന്ന് ഗുരു പൂര്‍ണ്ണിമ