പ്രധാന താള്‍ > ആത്മീയം > മതം > ഹിന്ദു > സംഗീതം എന്ന മോക്ഷമാര്‍ഗം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സംഗീതം എന്ന മോക്ഷമാര്‍ഗം  Search similar articles
ഈശ്വരന്‍ സംഗീതമാകുന്നു
യേശുദാസ്
KBJKBJ
ഭാരതീയമായ ജീവിത പദ്ധതി പ്രകാരം മോക്ഷം തേടന്‍ ആണ്‌ പ്രധാനം. ഭൗതികവും ആത്മീയവുമായ കല്ലും മുള്ളും കടന്നു ചെല്ലുന്നത്‌ പരമപദമാകുന്ന മോക്ഷം തേടിയാണ്‌. സംഗീതം മോക്ഷ പ്രാപ്‌തിക്കുളള ഒരു വഴിയായാണ്‌ കരുതപ്പെട്ടിരുന്നത്‌.

സംഗീതത്തില്‍ ജന്മനാ കഴിവ്‌ ലഭിക്കുന്നവര്‍ക്ക്‌ മാത്രമേ ശോഭിക്കാന്‍ കഴിയുകയുള്ളു. ശാസ്‌ത്രീയ സംഗീതത്തില്‍ അഗാധമായ പ്രാവീണ്യം നേടിയവരെല്ലാം കറകളഞ്ഞ ദൈവഭക്തരായിരുന്നു. മാത്രമല്ല, ദൈവഭക്തന്മാരെല്ലാം ഗായകരും ആയിരുന്നു.

ഈശ്വരന്‍റെ അപദാനങ്ങളെ പാടിപൂകുഴ്‌ത്തുന്നതിന്‌ വേണ്ടിയാണ്‌ അവര്‍ പാടിയിരുന്നത്‌. ഭാരതീയമായ സംഗീത പാരമ്പര്യം ഈശ്വര ചിന്തയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.

ഹിന്ദു ധര്‍മ്മപ്രകാരം ജീവിതത്തിന്‍റെ ലക്‍ഷ്യം തന്നെ മോക്ഷം എന്ന അവസ്ഥയാണ്‌. മോക്ഷത്തിനുള്ള പരമമായ മാര്‍ഗ്ഗമാണ്‌ സംഗീതം. സംഗീതത്തിന്‍റെ ഉത്പത്തിക്ക് ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമായ ശിപപ്പെരുമാളുമായി ബന്ധമുണ്ട്‌. ഹൈന്ദവ ദൈവസങ്കല്‍പത്തിലെ ത്രിമൂര്‍ത്തികളും സംഗീതത്തില്‍ തത്പരരാണ്‌.

ശിവന്‍റെ പഞ്ചമുഖങ്ങളില്‍ നിന്ന്‌ സപ്തസ്വരങ്ങളും വാദ്യങ്ങളും ഉടലെടുത്തെന്നാണ്‌ സംഗീതദാമോദരത്തില്‍ പറയുന്നത്‌. ശിവനില്‍നിന്ന്‌ ഉപദേശം സ്വീകരിച്ച ഭരതന്‍, മതംഗന്‍ എന്നീ മുനിമാരാണ്‌ സംഗീത്തിന്‌ ലോകത്ത്‌ പ്രചാരം നല്‍കിയത്‌.
1 | 2  >>  
കൂടുതല്‍
ദീപം കൊളുത്തുമ്പോള്‍ അറിയേണ്ടത്
കര്‍ക്കിടകമാസത്തെ അടുത്തറിയാം
‘രാമ’ മന്ത്രത്തിന്‍റെ പ്രസക്തി
ശീലമാതൃകകളുടെ രാമായണം
ബലിതര്‍പ്പണം എന്ന ബാധ്യത
ഇന്ന് ഗുരു പൂര്‍ണ്ണിമ