:ഭ്രാതാ വിഭീഷണന്‍ ഞാന്‍ ഭവദ്‌ഭക്തിമാന്‍ പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ! സീതയെ നല്‌കുക രാഘവനെന്നു ഞാ- നാദരപൂര്‍വ്വമാവോളമപേക്ഷിച്ചേന്‍. ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ- നുഗ്രതയോടുമടുത്തതു കണ്ടു ഞാന്‍ ഭീതനായ് നാലമാത്യന്മാരുമായ്‌പോന്നു സീതാപതിയെശ്ശരണമായ് പ്രാപിച്ചേന്‍.” ഇത്ഥം വിഭീഷണ വാക്കുകള്‍ കേട്ടവന്‍ ചിത്തം കുളിര്‍ത്തു പുണര്‍ന്നാനനുജനെ. പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു “ധന്യനല്ലോ ഭവാനില്ല കില്ലേതുമേ. ജീവിച്ചിരിക്ക പലകാലമൂഴിയില്‍ സേവിച്ചുകൊള്ളുക രാമപാദാംബുജം നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ നിര്‍മ്മലന്‍ ഭാഗവതോത്തമനെത്രയും നാരായണപ്രിയനെത്രയും നീയെന്നു നാരദന്‍തന്നേ പറഞ്ഞുകേട്ടേനഹം. മായാമയമിപ്രപഞ്ചമെല്ലാമിനി-& പ്പോയാലുമെങ്കില്‍ നീ രാമപാദാന്തികേ.” എന്നതു കേട്ടഭിവാദ്യവും ചെയ്തതി& ഖിന്നനായ് ബാഷ്പവും വാര്‍ത്തു വാങ്ങീടിനാന്‍. രാമപാര്‍ശ്വം പ്രാപ്യ ചിന്താവിവശനായ് ശ്രീമാന്‍ വിഭീഷണന്‍ നില്‌ക്കും ദശാന്തരേ ഹസ്തപാദങ്ങളാല്‍ മര്‍ക്കടവീരരെ ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാന്‍. പേടിച്ചടുത്തുകൂടാഞ്ഞു കപികളു& മോടിത്തുടങ്ങിനാര്‍ നാനാദിഗന്തരേ, മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ പ്പത്തുനൂറായിരം കൊന്നാനരക്ഷണാല്‍. മര്‍ക്കടരാജനതുകണ്ടൊരു മല കൈക്കൊണ്ടെറിഞ്ഞതു മാറിത്തടുത്തവന്‍ കുത്തിനാന്‍ ശൂലവുമെടുത്തുകൊണ്ടതി& വിത്രസ്തനായ്‌വീണു മോഹിച്ചിതര്‍ക്കജന്‍. അപ്പോളവനെയുമൂക്കോടെടുത്തുകൊ& ണ്ടുല്‌പന്നമോദം നടന്നു നിശാചരന്‍. യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു നക്തഞ്ചരേശ്വരന്‍ കൊല്ലുന്ന നേരത്തു നാരീജനം മഹല്പ്രാസാദമേറിനി& ന്നാരൂഢമോദം പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാ& രാലസ്യമാശു തീര്‍ത്തീടുവാനാദരാല്‍.
|